ഇത് അപൂർവ കാഴ്ച; ക്ലാസ് മുറി വിട്ടിറങ്ങി 'ഇൻക്വിലാബ്' വിളിച്ച് സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർഥികൾ
ഇത് അപൂർവ കാഴ്ച; ക്ലാസ് മുറി വിട്ടിറങ്ങി 'ഇൻക്വിലാബ്' വിളിച്ച് സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർഥികൾ
പൗരത്വ നിയമഭേദഗതിക്ക് എതിരെയും ദേശീയ പൗരത്വ രജിസ്റ്ററിന് എതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ആയിരുന്നു വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.
സെന്റ്. സ്റ്റീഫൻസ്
Last Updated :
Share this:
ന്യൂഡൽഹി: അത്യപൂർവമായ ഒരു കാഴ്ചയ്ക്കാണ് ഡൽഹി സെന്റ്. സ്റ്റീഫൻസ് കോളേജ് ഇന്ന് സാക്ഷ്യം വഹിച്ചത്. ആസാദി മുദ്രാവാക്യവും ഇൻക്വിലാബ് വിളികളും സെന്റ്. സ്റ്റീഫൻസ് കോളേജ് കാമ്പസിൽ മുഴങ്ങിക്കേട്ടു. പൊതുവേ അരാഷ്ട്രീയ കാമ്പസ് എന്നറിയപ്പെടുന്ന സെന്റ്. സ്റ്റീഫൻസ് പൊതുവിൽ ഇത്തരം രീതികളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് പതിവ്. അതിന് വിപരീതമായാണ് സെന്റ്. സ്റ്റീഫൻസ് കാമ്പസിലെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് കാമ്പസിൽ ഇറങ്ങിയത്.
പൗരത്വ നിയമഭേദഗതിക്ക് എതിരെയും ദേശീയ പൗരത്വ രജിസ്റ്ററിന് എതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ആയിരുന്നു വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. കൂടാതെ, ജെഎൻയുവിൽ ആക്രമിക്കപ്പെട്ട വിദ്യാർഥികളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനം കൂടി ആയിരുന്നു അത്. പൗരത്വ നിയമഭേദഗതിക്ക് എതിരെയും ദേശീയ പൗരത്വ രജിസ്റ്ററിന് എതിരെയുമുള്ള പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, പ്രതിഷേധ പരിപാടിയുടെ സംഘാടകർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധികൾ ആയിരുന്നില്ല. പ്രതിരോധത്തിന്റെ ഭാഗമാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് സംഘാടകർ ന്യൂസ് 18നോട് പറഞ്ഞു. രാജ്യം മുഴുവൻ പ്രതിഷേധം നടക്കുകയാണ്. അതിൽ സെന്റ് സ്റ്റീഫൻസിലെ വിദ്യാർഥികളും ഭാഗമാകണമെന്ന് തോന്നി. അങ്ങനെ തങ്ങൾ ഈ പ്രതിഷേധത്തിൽ ചേർന്നെന്ന് വിദ്യാർഥിനിയായ മേഘ്ന പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.