നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കാഴ്ചയില്ലാത്ത അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മുന്നില്‍ ഡാന്‍സ് കളിച്ചു; മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി

    കാഴ്ചയില്ലാത്ത അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മുന്നില്‍ ഡാന്‍സ് കളിച്ചു; മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി

    ഇതറിയാതെ അധ്യാപകന്‍ ക്ലാസ് എടുക്കുന്നത് തുടരുന്നുണ്ടാിരുന്നു.

    • Share this:
      ചെന്നൈ: കാഴ്ചയില്ലാത്ത അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മുന്നില്‍ ഡാന്‍സ് കളിച്ച് വിദ്യാര്‍ഥികള്‍. തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വീഡിയോ എടുത്തതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു ക്ലാസിലെ മറ്റു കുട്ടികളാണ്.

      കാഴ്ചയില്ലാത്ത പനീര്‍ സെല്‍വം എന്ന ചരിത്രധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ചത്. എന്നാല്‍ ഇതറിയാതെ അധ്യാപകന്‍ ക്ലാസ് എടുക്കുന്നത് തുടരുന്നുണ്ടാിരുന്നു.

      Also Read-Lakhimpur Kheri Violence|ലഖിംപൂര്‍ ഖേരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി; മൃതദേഹങ്ങളുമായി പ്രതിഷേധിച്ച് കർഷകർ

      അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍  അറിയുന്നത്. തുടര്‍ന്ന് പ്രധാനധ്യാപകന്‍ വിളിച്ചു ചേര്‍ത്ത പിടിഎ യോഗത്തില്‍ അച്ചടക്ക ലംഘനം നടത്തിയ മൂന്നു കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

      Lakhimpur Kheri | മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായം; ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

      ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു.

      സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധത്തിനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ പൊലീസ് കേസെടുത്തു. ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. ഇന്ന് പരിക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി.

      കര്‍ഷക സമരത്തിനെതിരായി അജയ് മിശ്രയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവര്‍ക്കെതിരെ മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അജയ് മിശ്ര.

      ഇതിനിടയില്‍ കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂര്‍ ഖേരിയ്ക്ക് സമീപം ഹര്‍ഗാവില്‍ വെച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തത് .

      സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അഖിലേഷിനെ പൊലീസ് തടഞ്ഞു. അഖിലേഷിന്റെ വസതിയ്ക്ക് സമീപവും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
      ആശിശ് കുമാര്‍ മിശ്രയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദ്ദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.
      Published by:Jayesh Krishnan
      First published:
      )}