• HOME
  • »
  • NEWS
  • »
  • india
  • »
  • Ukraine | ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശനം നൽകണം; ആവശ്യവുമായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾ

Ukraine | ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശനം നൽകണം; ആവശ്യവുമായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾ

ഇവരുടെ തുടര്‍പഠനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇന്ത്യയിലെ കോളേജുകളില്‍ (indian medical college) പ്രവേശനം (admission) നല്‍കണമെന്ന ആവശ്യവുമായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾ. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ (ukraine) നിന്ന് രക്ഷിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഞായറാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ ഒത്തുചേരലിലാണ് ആവശ്യം ഉയർന്നത്. യുക്രെയ്‌നിലെ എല്ലാ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെയും സഹായിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കരിയര്‍ സംരക്ഷിക്കുക എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകൾ ഉയർത്തിയാണ് വിദ്യാർഥികൾ എത്തിയത്.

    റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇവരുടെ തുടര്‍പഠനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ (supreme court) ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
    ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നല്‍കുന്നതിനുള്ള തുല്യതാ ഓറിയന്റേഷന്‍ പ്രോഗ്രാമിനായി കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

    യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇവർക്ക് എംബിബിഎസ് കോഴ്സുകളുടെ ശേഷിക്കുന്ന പഠനം പൂർത്തിയാക്കാൻ ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ഐഎംഎ മാര്‍ച്ച് 4 ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

    വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90% ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ആയിരുന്നു ആരോപണം. വിദേശത്ത് എംബിബിഎസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കാന്‍ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ പാസാകണമെന്നത് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടാണ് വിദേശത്ത് മെഡിസിന്‍ പഠിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത് ശരിയായ സമയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ചില രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എംബിബിഎസ് ബിരുദം നേടാമെന്നതാണ് ഇതിന് ഒരു പ്രധാന കാരണം. എന്നാല്‍, പരിമിതമായ സീറ്റുകള്‍ക്കായി കടുത്ത മത്സരം നടക്കുന്ന ഇന്ത്യയെ അപേക്ഷിച്ച് വിദേശത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നത് എളുപ്പമാണ് എന്നതും വസ്തുതയാണ്.

    യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിയതിൽ ആശ്വാസമുണ്ടെങ്കിലും പഠനം തുടരാൻ കഴിയാത്തതിൽ വിഷമത്തിലാണ് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളിൽ ഭൂരിഭാ​ഗവും. എംബിബിഎസ് സ്വപ്നം പാതിവഴിയിൽ മുടങ്ങിനിൽക്കുന്ന വിദ്യാർത്ഥികളും മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച മാതാപിതാക്കളും ഉൾപ്പെടെ ഉള്ളവർ ഇനി എന്താകും എന്ന ആശങ്കയിലാണ്.
    Published by:Sarath Mohanan
    First published: