ശിവമോഗ: ഹിജാബ് (Hijab) മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ (PU Students) പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ (Practical exam) മടങ്ങി. പത്തോളം വിദ്യാര്‍ത്ഥിനികള്‍ളാണ് തിങ്കളാഴ്ച ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. അതേസമയം യൂണിഫോം മാര്‍ഗിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരവധി പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതായി അധികൃതര്‍ പറയുന്നു.
ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പിയു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി.
1500ലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാന്‍ തയ്യാറാകാതെ പല പെണ്‍കുട്ടികളും കോളേജുകളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിക്കണമെന്ന നിര്‍ദേശം അംഗീകരിച്ചില്ല.
സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുശ്ചേദത്തിന്റെ പരിധിയില്‍ വരില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.