ലഖ്നൗ: മാളുകൾ, റെസ്റ്റോറന്റുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ (Uttar Pradesh government). വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് (bunking of classes) പുറത്തു പോകുന്നത് തടയാനാണ് നീക്കം. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ (Commission for Protection of Child Rights) ജില്ലാ ഭരണാധികാരികൾക്ക് കത്തയച്ചു.
''സ്കൂൾ സമയങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് ആൺകുട്ടികളും പെൺകുട്ടികളും മാളുകളിലും റെസ്റ്റോറന്റുകളിലും പാർക്കുകളിലും കറങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പല അപകടങ്ങൾക്കും ഇടയാക്കും. പൊതു സ്ഥലങ്ങളിൽ സ്കൂൾ സമയങ്ങളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കണം'', ബാലാവകാശ കമ്മീഷൻ മേധാവി സുചിത്ര ചതുർവേദി ജില്ലാ ഭരണാധികാരികൾക്ക് അയച്ച കത്തിൽ പറഞ്ഞു.
Also Read-
മഅദനിക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കണമെന്ന് കർണാടക സർക്കാർ; അന്തിമ വിചാരണയ്ക്ക് സ്റ്റേ
ഈ വിഷയത്തിൽ നയം രൂപീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ജില്ലാ ഭരണകൂടങ്ങൾക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഉത്തരവിൽ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരെയും ചുമതലപ്പെടുത്തി.
പ്രീ-പ്രൈമറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ നിരോധനം ബാധകമാകുക. 11-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും ചില വിദ്യാർത്ഥികൾ ജൂനിയർ കോളേജുകളിൽ പ്രവേശനം നേടാറുണ്ട്. പുതിയ നിയമം അവർക്കും ബാധകമായിരിക്കും.
സ്കൂളിൽ പോകാനെന്നു പറഞ്ഞ് പല വിദ്യാർത്ഥികളും വീട്ടിൽ നിന്നും ഇറങ്ങാറുണ്ടെന്നും ഇവരിൽ ചിലർ പലപ്പോഴും ക്ലാസിൽ പോകാതെ, സമയം ചെലവഴിക്കാൻ മറ്റിടങ്ങളിലേക്ക് പോകുന്നതായി കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നീക്കവുമായി മുൻപോട്ടു പോകുന്നത്.
Also Read-
ഒന്നരവയസുകാരിയുടെ കൈവിരലിൽ നിന്ന് 40 cm നീളംവരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു
അതേസമയം, കേരളത്തിൽ ഈ അധ്യയന വർഷം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37,522 കുട്ടികളാണ് കുറഞ്ഞത്. എന്നാൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ മേഖലയിൽ 44,915 ഉം എയ്ഡഡ് മേഖലയിൽ 75,055 വിദ്യാർഥികളുടേയും വർധനയുണ്ടായി. ആകെ 1,19,970 വിദ്യാർഥികളാണ് രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ കൂടുതലായെത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചിരുന്നു. സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ലാസിൽ 15,380 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 22,142 വിദ്യാർഥികളും കുറഞ്ഞു. രണ്ടാം ക്ലാസിൽ സർക്കാർ സ്കൂളുകളിൽ 2936 കുട്ടികളും എയ്ഡഡിൽ 3934 കുട്ടികളും കൂടുതലായെത്തി. സർക്കാർ സ്കൂളുകളിലെ മൂന്നാം ക്ലാസിൽ 4087, എയ്ഡഡ് സ്കൂളുകളിൽ 4919 കുട്ടികളും കൂടി. നാലാം ക്ലാസിൽ 5053, 5195 കുട്ടികളുമാണ് സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ അധികമായെത്തിയത്. സർക്കാർ വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ 7134 വിദ്യാർഥികളുടെ കുറവുണ്ടായപ്പോൾ എയ്ഡഡ് സ്കൂളുകളിൽ 39,679 പേർ വർദ്ധിച്ചു. സർക്കാർ സ്കൂളുകളിലെ പത്താം ക്ലാസിൽ 1560 കുട്ടികൾ കൂടിയപ്പോൾ എയ്ഡഡ് മേഖലയിൽ 669 വിദ്യാർത്ഥികൾ കുറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.