• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്തെ പശുക്കൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി പഠനറിപ്പോർട്ട്

രാജ്യത്തെ പശുക്കൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി പഠനറിപ്പോർട്ട്

ആനിമൽസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: രാജ്യത്തെ ഗോശാലകളിലെ പശുക്കൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി റിപ്പോർട്ട്. ആനിമൽസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. രാജ്യത്തെ 54 ഗോശാലകളിലെ 549 പശുക്കളുടെ രോമം ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. ഈ പശുക്കൾ 11 വയസായതും കറവ വറ്റിയതും ആയിരുന്നു. പശുക്കളുടെ രോമത്തിൽ നടത്തിയ പരിശോധനയിൽ കോർട്ടിസോളിന്‍റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

    എന്താണ് കോർട്ടിസോൾ ?

    മാനസിക സംഘർഷം ഉണ്ടാകുന്ന സമയത്ത് ശരീരം ഉൽപാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. രോമങ്ങളിലാണ് കോർട്ടിസോൾ അടിഞ്ഞുകൂടുന്നത്. രോമത്തിലെ കോർട്ടിസോളിന്‍റെ അംശത്തിനൊപ്പം ഗോശാലകളിലെ സാഹചര്യങ്ങളും പഠനവിധേയമാക്കി. പ്രായാധിക്യം, വൃത്തിഹീനവും നിരപ്പില്ലാത്തതുമായ തറ, നിലവാരം കുറഞ്ഞ തീറ്റ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പശുക്കളെ അസ്വസ്ഥരാക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, വ്രണങ്ങൾ, ശരീരത്തിലേറ്റ മുറിവുകൾ, നിർജ്ജലീകരണം, കാലിയായ വയർ എന്നിവയും പശുക്കളെ അസ്വസ്ഥാരാക്കുന്നതായി കണ്ടെത്തി.

    ഹൈദരാബാദിലുള്ള സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഡോ. ജി ഉമാപതി, ഡോ വിനോദ് കുമാർ, ഹിമാചൽ വെറ്ററിനറി സർവകലാശാലയിലെ ഡോ അരവിന്ദ് ശർമ, ഓസ്ട്രേലിയയിലെ ക്വീൻസ് ലൻഡ് സർവകലാശാല പ്രൊഫസർ ക്ലൈവ് ഫിലിപ്സ് എന്നിവർ അടങ്ങുന്ന സംഘമാണ് ഗവേഷണം നടത്തിയത്.

    ഗോശാലകൾ പശുക്കളുടെ ക്ഷേമം ഉറപ്പു വരുത്തുന്ന രീതിയിൽ പണി കഴിപ്പിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി കൊണ്ടാണ് പഠനം സമർപ്പിച്ചിരിക്കുന്നത്.

    First published: