നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കൊങ്കൺ മേഖലയിലെ റോമൻ കത്തോലിക്കർക്ക് ഗൗഡ സാരസ്വത ബ്രാഹ്മണരുമായി ജനിതക സാമ്യമെന്ന് പഠനം

    കൊങ്കൺ മേഖലയിലെ റോമൻ കത്തോലിക്കർക്ക് ഗൗഡ സാരസ്വത ബ്രാഹ്മണരുമായി ജനിതക സാമ്യമെന്ന് പഠനം

    ഗോവയിലെയും മംഗലാപുരത്തെയും റോമൻ കത്തോലിക്കാ വിഭാഗക്കാ‍ർക്ക് ഗൗഡ സാരസ്വത ബ്രാഹ്മണരുമായി ജനിതക സാമ്യമുണ്ടെന്ന് പുതിയ പഠനത്തിൽ കണ്ടെത്തി

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഗോവയിലെയും മംഗലാപുരത്തെയും റോമൻ കത്തോലിക്കാ വിഭാഗക്കാ‍ർക്ക് ഗൗഡ സാരസ്വത ബ്രാഹ്മണരുമായി ജനിതക സാമ്യമുണ്ടെന്ന് പുതിയ പഠനത്തിൽ കണ്ടെത്തി. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സിഎസ്ഐആർ), ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് (ബിഎസ്ഐപി) എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയതെന്ന് സി.സി.എം.ബി. പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

      റോമൻ കാത്തലിക് വിഭാ​ഗക്കാരുടെ ഉത്ഭവം വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ചില ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും ഗൗഡ സാരസ്വത ബ്രാഹ്മണരുമായി റോമൻ കാത്തലിക് വിഭാ​ഗത്തെ മുമ്പും ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിലരുടെ വിശ്വാസം അനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിൽ യഹൂദരിലെ അവശേഷിക്കുന്ന വിഭാ​ഗമാണ് റോമൻ കത്തോലിക്ക‍ർ.

      എന്നാൽ ഇന്നുവരെ, ഈ വിഭാ​ഗക്കാ‍ർക്കിടയിൽ ഒരു ജനിതക പഠനവും നടത്തിയിട്ടില്ല.

      സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി യുടെ ചീഫ് സയന്റിസ്റ്റ് കുമാരസാമി തങ്കരാജും ഹൈദരാബാദിലെ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസ്റ്റിക്സ് സെന്റർ ഡയറക്ടർ നിരജ് റായിയും ചേ‍‍ർന്നാണ് ഇത്തരത്തിൽ ഒരു പഠനം ആദ്യമായി നടത്തുന്നത്.

      റോമൻ കത്തോലിക്കാ സമൂഹമായ ഗോവ, കുംത, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള 110 വ്യക്തികളുടെ ഡിഎൻഎയാണ് ഗവേഷകർ വിശകലനം ചെയ്തത്. റോമൻ കത്തോലിക്കാ വിഭാ​ഗത്തിന്റെ ജനിതക വിവരങ്ങളെ ഇന്ത്യയിലും പടിഞ്ഞാറൻ യുറേഷ്യയിൽ നിന്നും മുമ്പ് പ്രസിദ്ധീകരിച്ച ഡിഎൻഎ ഡാറ്റയുമായി ഇവർ താരതമ്യം ചെയ്തു. പുരാവസ്തു, ഭാഷാപരം, ചരിത്രപരം തുടങ്ങിയ രേഖകൾക്കൊപ്പവും വിവരങ്ങൾ വിശകലനം ചെയ്തു.



      ഇരുമ്പുയുഗം മുതൽ (ഏകദേശം 2,500 വർഷങ്ങൾക്ക് മുമ്പ്) ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ റോമൻ കത്തോലിക്കാ ജനസംഖ്യയുടെ മാറ്റങ്ങളും ചരിത്രവും, സമകാലിക ഇന്ത്യൻ ജനസംഖ്യയുമായി അവർ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും കണ്ടെത്താൻ പഠനം ഗവേഷകരെ സഹായിച്ചു.

      ഗോവ, കുംത, മംഗലാപുരം മേഖലകളിലെ റോമൻ കത്തോലിക്കർ ഇന്ത്യയിലെ ബ്രാഹ്മണ സമൂഹത്തിന്റെ ആദ്യകാലയാളുകളുമായി ജനിതക സാമ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

      ഈ കണ്ടെത്തൽ 2021 ഓഗസ്റ്റ് 23ന് 'ഹ്യൂമൻ ജനിറ്റിക്‌സിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      "ഞങ്ങളുടെ ജനിതക പഠന റിപ്പോ‍‍ർട്ട് പ്രകാരം കൊങ്കൺ മേഖലയിലെ ഭൂരിഭാഗം റോമൻ കത്തോലിക്കരും ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആദ്യകാല പരമ്പരയുമായി ജനിതകപരമായി സാമ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായി" മുതിർന്ന ​ഗവേഷക കുമാരസാമി തങ്കരാജ് പറഞ്ഞു.

      "ജൂതന്മാരെയും പാഴ്സികളെയും പോലെ ഇന്ത്യയിലെ പല ജനസംഖ്യാ വിഭാ​ഗങ്ങളുടെയും ശരിയായ ഉത്ഭവം ഇതുവരെ വ്യക്തമായിട്ടില്ല. ആധുനികവും പൗരാണികവുമായ ജനസംഖ്യാ ജനിതകശാസ്ത്രത്തിന്റെ പുരോഗതിയ്ക്കനുസരിച്ച് ഇവ ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു. റോമൻ കത്തോലിക്കർ നരവംശശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും നിഗമനങ്ങളെ അടിസ്ഥാനമാക്കി വളരെയധികം ചർച്ച ചെയ്യപ്പെട്ട ചരിത്രമുള്ള വിഭാ​ഗക്കാരാണ് " മറ്റൊരു ​ഗവേഷകൻ ലോമസ് കുമാർ പറഞ്ഞു.
      Published by:user_57
      First published:
      )}