• HOME
 • »
 • NEWS
 • »
 • india
 • »
 • ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നു: വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നു: വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍

പി വി അബ്ദുല്‍ വഹാബ് എം പി യുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 • Share this:
  ഡല്‍ഹി:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി നിയമങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.

  പി വി അബ്ദുല്‍ വഹാബ് എം പി യുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ലോ കമ്മീഷന് ഇത്. സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ലോ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്.

  അതേസമയം ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍  തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക സഭയില്‍ പറഞ്ഞിരുന്നു.

  കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയില്‍ മറുപടി നല്‍കിയത്. 2022 ജനുവരി വരെ പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

  രാഷ്ട്രപതി ഒപ്പിട്ട നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണം അല്ലെങ്കില്‍ പാര്‍ലമെന്റെില്‍ സമയം നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇതുവരെ 6 തവണ കേന്ദ്ര സര്‍ക്കാറിന് പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം അനുവദിച്ച് നല്‍കിയിട്ടുണ്ട്.

  കോടതിയലക്ഷ്യ കേസ്; സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കാത്തതിന് രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി


  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം  പ്രസിദ്ധീകരിക്കാത്തതിന് രാഷ്‌ടീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീംകോടതി. ബി ജെ പി , കോൺഗ്രസ്, സി പി എം, സിപിഐ അടക്കം 8 രാഷ്ട്രീയ പാർട്ടികൾക്കാണ് പിഴ ശിക്ഷ വിധിച്ചത്.

  സിപിഎം, എൻ.സി.പി പാർട്ടികൾ 5 ലക്ഷം രൂപ വീതം പിഴയടക്കണം.ബിജെപി, കോൺഗ്രസ്, സി.പി.ഐ, ജെ.ഡി.യു, രാഷ്ട്രീയ ജനതാദൾ, ലോക് ജനശക്തി പാർട്ടി എന്നിവർ ഒരു ലക്ഷം കെട്ടിവയ്ക്കണം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിലാണ് തുക കെട്ടിവയ്‌ക്കേണ്ടത്.

  ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണമെന്ന വിധിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ കടുത്ത നിലപാടെടുക്കുന്നില്ലെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എട്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
  വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച പഴയ വിധി  സുപ്രീം കോടതി പരിഷ്ക്കരിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്  48 മണിക്കൂറിനകം  ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാമനിർദേശ പത്രിക നൽകി 14 ദിവസത്തിനകം വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.

  അതിനിടെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി . ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

  2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം .പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്ജിമാരുടെ പേരുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് കോടതി നിർദേശം നൽകി.

  ഇതിന് പുറമേ സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവയിലെ ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി..കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 321 പ്രകാരം അധികാര ദുർവിനിയോഗം നടക്കുനതായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ വിനീത് ശരൺ, സുര്യകാന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
  Published by:Jayashankar AV
  First published: