നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയിൽ വെബ് ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും താൽപര്യം 'വിദേശി'യെ

  ഇന്ത്യയിൽ വെബ് ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും താൽപര്യം 'വിദേശി'യെ

  ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഡാറ്റ അനലിറ്റിക്സ് ഫേം യുഗോവിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഭൂരിഭാഗം ആളുകളും സബ് ടൈറ്റിലുകളുമായി എത്തുന്ന വിദേശ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഭൂരിഭാഗം ആളുകളും കാണുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   മുംബൈ: രാജ്യത്ത് വെബ് ഉപയോഗിക്കുന്നവരിൽ കൂടുതൽ ആളുകളും തങ്ങളുടെ സ്വന്തം ഭാഷയിൽ ഉള്ളതിനേക്കാൾ വിദേശഭാഷകളിലുള്ള കണ്ടന്‍റുകളാണ് കാണുന്നതെന്ന് സർവേ റിപ്പോർട്ട്. ആയിരത്തോളം ആളുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

   ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഡാറ്റ അനലിറ്റിക്സ് ഫേം യുഗോവിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഭൂരിഭാഗം ആളുകളും സബ് ടൈറ്റിലുകളുമായി എത്തുന്ന വിദേശ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഭൂരിഭാഗം ആളുകളും കാണുന്നത്. ഇംഗ്ലീഷിനേക്കാളും ഹിന്ദി ഒഴികെയുള്ള മറ്റ് ഭാഷകളെയും അപേക്ഷിച്ച്
   ഇത്തരത്തിലുള്ള സബ് ടൈറ്റിലുകളോടെ നൽകുന്ന വിദേശഭാഷകളിലുള്ള ഉള്ളടക്കമാണ് കൂടുതൽ ആളുകളും കാണുന്നത്. രാജ്യത്ത് ഏറ്റവും കൂടുകൽ ആളുകൾ സംസാരിക്കുന്നത് ഹിന്ദിയാണ്.

   'കർ'നാടകം': എല്ലാ കോൺഗ്രസ് മന്ത്രിമാരും രാജിവെച്ചു, കുമാരസ്വാമി രാജിവെയ്ക്കണമെന്ന് BJP

   "വിദേശഭാഷയിലുള്ള ഉള്ളടക്കങ്ങൾക്ക് ആവശ്യക്കാർ ഏറെയും യു ട്യൂബിലാണ്. സർവേയിൽ ഭൂരിഭാഗം ആളുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉള്ളടക്കങ്ങളാണ് തങ്ങൾ കാണുന്നതെന്ന് വ്യക്തമാക്കി. നെറ്റ് ഫ്ലിക്സും ആമസോണുമാണ് തൊട്ടു പിന്നിൽ. അതേസമയം, പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കങ്ങൾക്ക് ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്നത് ടി വിയെയാണ്. ഇംഗ്ലീഷിലുള്ള ഉള്ളടക്കങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാർ കന്നഡയിലും തെലുഗിലുമാണ്.

   First published:
   )}