• HOME
 • »
 • NEWS
 • »
 • india
 • »
 • സ്ത്രീകൾക്ക് മുന്നിൽ പാന്‍റ് അഴിച്ചു; ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

സ്ത്രീകൾക്ക് മുന്നിൽ പാന്‍റ് അഴിച്ചു; ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

പീഡനത്തിന് പുറമെ പോക്സോ ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിലവിൽ കേസ്

 • Share this:
  ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി സ്പെഷൽ സെൽ എസ് ഐ പുനീത് ഗ്രേവാൾ ആണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ട്രാഫിക് വിഭാഗത്തിലാണ്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

  പൊലീസുകാരന്‍റെ ലൈംഗിക അതിക്രമത്തിനിരയായ ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ സന്ദേശം പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ദ്വാരകയിൽ സൈക്കിളിംഗിനിറങ്ങിയ തന്നോട് ചാരനിറത്തിലുള്ള ബലെനോ കാറിലെത്തിയ ആൾ മോശമായി പെരുമാറി എന്നാണ് ഒക്ടോബർ 17 ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇവർ പറയുന്നത്.

  Also Read-ബലാത്സംഗം ചെയ്തശേഷം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; വായ്പയെടുത്ത 5 ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതിയുടെ പരാതി

  'ദ്വാരകയ്ക്ക് സമീപം സൈക്കിളിംഗ് നടത്തുന്നതിനിടെ ചാര നിറത്തിലുള്ള ഒരു ബൊലെനോ അരികിലെത്തി ഹോണടിക്കാൻ തുടങ്ങി. അയാൾക്ക് കടന്നു പോകാനാണെന്ന് കരുതി മുന്നോട്ട് പോകാൻ ആംഗ്യം കാണിച്ചെങ്കിലും അയാൾ പിന്തുടരുകയായിരുന്നു. എന്താണ് കാര്യം എന്നറിയാൻ സൈക്കിൾ നിർത്തി. അപ്പോൾ അയാൾ ഒരു വഴി ചോദിച്ചു. അതിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ ഡ്രൈവർ തന്‍റെ പാന്‍റിന്‍റെ സിപ്പഴിച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അതിനു ശേഷം വളരെ മോശമായി വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല' വീഡിയോയിൽ ഇവർ വിശദീകരിക്കുന്നു.

  Also Read-പണം നൽകിയാൽ സ്ത്രീധന പീഡ‍നക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ

  ഇതിനു ശേഷം ഉടൻ തന്നെ വനിതാ ഹെൽപ് ലൈനിലും തുടർന്ന് തന്‍റെ മാതാപിതാക്കളെയും വിളിച്ച് സംഭവം വിവരിച്ചുവെന്നും യുവതി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പൊലീസ് ഇവരെക്കൂടാതെ ഒക്ടോബർ 17നും 20നും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നാല് പേർ കൂടി ഇതേ റോഡിൽ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു എന്ന് കണ്ടെത്തി. സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിന്‍റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു.

  Also Read-മാനസിക പിരിമുറുക്കം; ലോക് ഡൗൺ കാലത്ത് കേരളത്തിൽ ജീവനൊടുക്കിയത് 173 കുട്ടികൾ

  സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർ ജനക്പുരി മേഖലയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ആ മേഖലയിലെ കാമറകൾ പരിശോധിച്ച് കാർ ഉടമയുടെ വിലാസം കണ്ടെത്തുകയും പ്രതിയിലേക്കെത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഭാര്യയായ അധ്യാപികയുടെ പേരിലായിരുന്നു വാഹനം രജിസ്റ്റർ ചെയ്തിരുന്നത്.  പീഡനത്തിന് പുറമെ പോക്സോ ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിലവിൽ കേസ്. ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരിച്ചറിയൽ പരേഡിനുള്ള നടപടികൾ ആരംഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
  Published by:Asha Sulfiker
  First published: