ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങി; ദൃശ്യങ്ങൾ വൈറലായതോടെ എസ്.ഐക്ക് സസ്പെൻഷൻ
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങി; ദൃശ്യങ്ങൾ വൈറലായതോടെ എസ്.ഐക്ക് സസ്പെൻഷൻ
ഒരു വ്യക്തിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് എസ്ഐ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എസ്.ഐക്ക് സസ്പെൻഷൻ.
ഉത്തർപ്രദേശിലെ മാർഹാര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രഭു ദയാലിനാണ് സസ്പെൻഷൻ ലഭിച്ചത്. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെന്നും, ഇതേ തുടർന്നാണ് നടപടി എടുത്തതെന്നും സീനിയർ പോലീസ് സൂപ്രണ്ട് സുനിൽ കുമാർ സിംഗ് പറഞ്ഞു.
ഒരു വ്യക്തിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് എസ്ഐ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയത്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടയുടനെ എസ്ഐയെ സസ്പെൻഡ് ചെയ്തെന്ന് എസ്എസ്പി കൂട്ടിച്ചേർത്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.