നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മോദി ഇന്ത്യയുടെ രാജാവല്ല' പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

  'മോദി ഇന്ത്യയുടെ രാജാവല്ല' പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

  മോദി ഇന്ത്യയുടെ രാജാവല്ലെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളില്‍ വിയോജിപ്പുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

  • Share this:
   ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും എം പിയുമായ സുബ്രഹ്മണ്യം സ്വാമി. മോദി ഇന്ത്യയുടെ രാജാവല്ലെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളില്‍ വിയോജിപ്പുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ടിറ്ററിലുടെയായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.

   Sir, I’m a huge fan of you. I would support you if criticized Modi and the government when they do something wrong. But every tweet of yours is against him. It just sounds like you’re anti Modi because he didn’t give you the ministry that you wanted.

   — గౌతమ్ (@blittzzkrieg) August 14, 2021



   Independence Day 2021: കോളനി ഭരണത്തിനെതിരെ ഒരുമിച്ച് പൊരുതിയ ഇന്ത്യയും പാകിസ്ഥാനും എങ്ങനെ വിഭജിച്ചു? അറിയേണ്ടതെല്ലാം

   ഇന്ത്യ നാളെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അയല്‍ രാജ്യമായ പാകിസ്ഥാന്‍ ഇന്നാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ഓര്‍മ്മിപ്പിക്കുന്നത് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പോയതിനെ തുടര്‍ന്നുണ്ടായ ഇന്ത്യാ- പാക്കിസ്ഥാന്‍ വിഭജനമാണ്. ഇന്ത്യയും പാകിസ്ഥാനും ഒരു മനസ്സോടെ ഒരു രാജ്യമെന്ന ചിന്തയിലാണ് തങ്ങളുടെ ശത്രുവായ കോളനി ഭരണത്തിനെതിരെ പൊരുതിയത്. പിന്നെ എങ്ങനെയാണ്, ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളായത്? എങ്ങനെയാണ് രണ്ടു രാഷ്ട്രങ്ങളായത്?

   ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പു വയ്ക്കുമ്പോള്‍ എത്തിയ 'അവസാന-നിമിഷ' സംവിധാനമായിരുന്നു ഇന്ത്യാ-പാകിസ്ഥാന്‍ വിഭജന പ്രഖ്യാപനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം മുന്നോട്ട് വെച്ച തത്വങ്ങളില്‍ ഒന്നായിരുന്നു, സമത്വതത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ഐക്യ ഇന്ത്യ. എന്നിരുന്നാലും, ന്യൂനപക്ഷ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്ക് ഈ ആശയത്തെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു എന്ന് ലണ്ടനിലെ റോയല്‍ ഹോളോവേ സര്‍വ്വകലാശാലയിലെ ചരിത്രത്തിന്റെ പ്രൊഫസ്സറായ സാറാ അന്‍സാരി പറയുന്നു.

   രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിശ്വസിച്ചിരുന്നത് രാജ്യത്തെ ഭൂരിപക്ഷമായ ഹിന്ദുക്കളെ ഉപയോഗിച്ച് ഒരു കേന്ദ്രീകൃത ഭരണ സംവിധാനം ഉണ്ടാക്കാനാണ് ഐക്യ ഇന്ത്യ (യുണൈറ്റഡ് ഇന്ത്യ) കൊണ്ട് ഉദ്ദ്യേശിക്കുന്നത് എന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം മുസ്ലീങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ ആവിഷ്‌ക്കരിച്ച വിഭജിച്ച് ഭരിക്കുക എന്ന നയത്തിന് കീഴില്‍, മുസ്ലീങ്ങള്‍ സംവരണ നിയമസഭാ സീറ്റുകളും പ്രത്യേക വോട്ടെടുപ്പുകളും വഴി സംരക്ഷിക്കപ്പെട്ടിരുന്നു.

   ഇത്തരത്തില്‍ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് നല്‍കിയ സംരക്ഷണം സ്വാതന്ത്ര്യത്തിലൂടെ നഷ്ടപ്പെടുമെന്ന ഭീതി, ന്യൂനപക്ഷ ജനതയായ മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരുന്നു. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്ലീം ലീഗ് 1945-46 പ്രവിശ്യാ തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിക്കുകയുണ്ടായി. അത് ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തണമെന്ന പാര്‍ട്ടിയുടെ അവകാശവാദത്തെ ശക്തിപ്പെടുത്തി.

   2017ല്‍ അന്‍സാരി എഴുതിയ ലേഖനത്തില്‍ പറയുന്നത്, രണ്ടാം ലോക മഹായുദ്ധം തുടര്‍ന്ന് കൊണ്ടിരുന്ന സാഹചര്യത്തില്‍, ബ്രിട്ടീഷുകാരുടെ പ്രധാന ആശങ്ക തങ്ങളുടെ കോളനികളില്‍ നിന്നും ബ്രിട്ടന്റെ സംരക്ഷണത്തിലേക്ക് മാറാന്‍ തുടങ്ങി എന്നാണ്. ഈ സാഹചര്യം മുതലെടുത്ത്, 'പ്രത്യേക സംസ്ഥാനങ്ങള്‍' എന്ന ആശയത്തില്‍ ഉരുത്തിരിഞ്ഞ 'പാകിസ്ഥാന്' വേണ്ടിയുള്ള പ്രമേയം, 1940 മാര്‍ച്ചില്‍ മുസ്ലീം ലീഗ് മുന്നോട്ട് വെച്ചു.

   രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോട് കൂടി, ബ്രിട്ടീഷുകാര്‍ ഇന്ത്യയെ തങ്ങളുടെ ഭരണത്തില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിച്ചു. 1947 മാര്‍ച്ചില്‍, ഇന്ത്യയുടെ അവസാന വൈസ്രോയിയായ, മൗണ്ട്ബാറ്റണ്‍ പ്രഭു ഡല്‍ഹിയിലെത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാമെന്നും ആ വര്‍ഷം ഓഗസ്റ്റില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

   ബ്രിട്ടീഷ് ബാരിസ്റ്ററായ സിറില്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തിലാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാന്‍ ബോര്‍ഡര്‍ കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്റെ നേതൃത്വത്തില്‍ ബംഗാളിന്റെയും പഞ്ചാബിന്റെയും പ്രധാന പ്രവിശ്യകള്‍ രണ്ടായി വിഭജിച്ചു. അതേസമയം, റാഡ്ക്ലിഫ് പിന്നീട് വിഭജന പ്രക്രിയയില്‍ താന്‍ കാലഹരണപ്പെട്ട ഭൂപടങ്ങളും സെന്‍സസ് സാമഗ്രികളുമാണ് ഉപയോഗിച്ചത് എന്ന് ഏറ്റു പറഞ്ഞിരുന്നു.

   ഇന്ത്യന്‍ ഭൂപ്രദേശത്തു നിന്ന് കിഴക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിയ്ക്ക് അപ്പുറം പാകിസ്ഥാന്‍ എന്ന രാജ്യം സൃഷ്ടിക്കപ്പെട്ടു, ശേഷം, അവര്‍ 1947 ഓഗസ്റ്റ് 14 തങ്ങളുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു.
   Published by:Jayashankar AV
   First published:
   )}