സുധീര്‍ കരമന (Sudheer Karamana), മീര നായര്‍ (Meera Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം' (Puliyattam) എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് പൂർത്തിയായി.
മിഥുന് എം. ദാസ്, ശ്യാം കാര്‍ഗോസ്, അഞ്ജലി സത്യനാഥന്, ശിവ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സെവന് മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജു അബ്ദുല്‍ഖാദര്‍, ആനന്ദ് മേനോന്, രാജേഷ്, ബിജു എം. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമദ് നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- മുജീബ് ഒറ്റപ്പാലം, എഡിറ്റര്‍- സച്ചിന് സത്യ, സംഗീതം, പശ്ചാത്തല സംഗീതം- വിനീഷ് മാണി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠന് മാറത്തകര, കോസ്റ്യൂം- സുകേഷ് താനൂര്‍, സ്റ്റില്‍സ്-
പവന് തൃപ്രയാര്‍, ഡി ഐ- ലീല മീഡിയ, വി.എഫ്.എക്സ്. ആന്റ് ടൈറ്റില്‍-വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂർ, പി.ആര്.ഒ. - എ.എസ്. ദിനേശ്.
Also read: കൊച്ചിയിലെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മോഹൻലാൽ ഉദ്ഘാടനം ചെയ്യും; വിദ്യാർത്ഥി ഡെലിഗേറ്റുകൾക്ക് മെട്രോയിൽ സൗജന്യ യാത്ര
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (RIFFK) മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക, മല്‍സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. എഴുത്തുകാരന് എന്‍.എസ്. മാധവന് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ടി.ജെ. വിനോദ് എം.എല്‍.എ. ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്മാന് ജോഷി, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്മാന് പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവർണ്ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്; ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.