നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സെൽഫി വീഡിയോ എടുത്ത ശേഷം നദിയിൽ ചാടി ആത്മഹത്യ; ആയിഷയുടെ ഭർത്താവിന് ജാമ്യം നിഷേധിച്ചു

  സെൽഫി വീഡിയോ എടുത്ത ശേഷം നദിയിൽ ചാടി ആത്മഹത്യ; ആയിഷയുടെ ഭർത്താവിന് ജാമ്യം നിഷേധിച്ചു

  നദിയിൽ ചാടി ആത്മഹത്യ ചെയ്യും മുൻപുള്ള യുവതിയുടെ വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്ന ഒന്നായിരുന്നു. 23 വയസ്സ് മാത്രം പ്രായമുള്ള ആയിഷ ഭാനു സെൽഫി വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ജീവനൊടുക്കി

  അയേഷ

  അയേഷ

  • Share this:
   അഹമ്മദാബാദ്: നദിയിൽ ചാടി ആത്മഹത്യ ചെയ്ത 23 കാരിയായ ആയിഷ ഭാനു മക്രാനിയുടെ ഭർത്താവ് ആരിഫ് ഖാൻ ഗഫുർജിക്ക് അഹമ്മദാബാദ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആയിഷ ആത്മഹത്യ ചെയ്തത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വീഡിയോ ഭ‍‍ർത്താവിനും പിതാവിനും അയച്ച ശേഷമാണ് ആയിഷ സബർമതി നദിയിൽ ചാടി മരിച്ചത്.

   ആയിഷയുടെ ആത്മഹത്യ ഒരു ജാതിക്കോ സമുദായത്തിനോ മാത്രമല്ല, മുഴുവൻ സമൂഹത്തിനും മാനവികതയ്ക്കും നൽകുന്ന മുന്നറിയിപ്പും കളങ്കവുമാണെന്ന് കോടതി പറഞ്ഞു.

   നദിയിൽ ചാടി ആത്മഹത്യ ചെയ്യും മുൻപുള്ള യുവതിയുടെ വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്ന ഒന്നായിരുന്നു. 23 വയസ്സ് മാത്രം പ്രായമുള്ള ആയിഷ ഭാനു സെൽഫി വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ജീവനൊടുക്കി. ഭർത്താവിന്റെയും ഭ‍‍ർതൃ കുടുംബത്തിന്റെയും അവഹേളനങ്ങൾ സഹിച്ചു മടുത്താണ് ആയിഷ ആത്മഹത്യ ചെയ്തത്.

   അഹമ്മദാബാദിലെ സബർമതി നദിയിൽ ചാടിയാണ് ആയിഷ ജീവനൊടുക്കിയത്. ആരുടെയും പ്രേരണ കൊണ്ടല്ല, അല്ലാഹുവിനെ കാണാൻ പോകുകയാണ് എന്നാണ് ആയിഷ വീഡിയോയിൽ പറഞ്ഞത്. മരിക്കണം എന്ന തീരുമാനം എടുത്തിട്ടും പുഞ്ചിരിച്ച മുഖവുമായി സംസാരിക്കുന്ന ആയിഷയുടെ വീഡിയോ ഹൃദയം തകർക്കുന്ന കാഴ്ച്ചയായിരുന്നു.

   ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ആയിഷയുടെ ഭർത്താവ് ആരിഫ് ഖാൻ ഗഫുർജിയ്ക്കെതിരെ സബർമതി റിവർഫ്രണ്ട് വെസ്റ്റ് പോലീസ് കേസെടുത്തത്. ആരിഫ് ഖാൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഗുജറാത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മരിയ്ക്കുന്നതിന് തൊട്ടു മുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ഭർത്താവിനും കുടുംബത്തിനുമാണ് ആയിഷ അയച്ചു കൊടുത്തത്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ആയിഷ. ജോലിക്ക് പോകുന്നു എന്നു പറഞ്ഞാണ് രാവിലെ ഒൻപതു മണിക്ക് ഇവർ വീടുവിട്ടിറങ്ങിയത്.

   Also Read- നദിയിൽ ചാടി മരിക്കുന്നതിന് മുൻപ് സെൽഫി വീഡിയോ; വേദനയായി അയേഷ

   2018 ജൂലൈ മാസത്തിലായിരുന്നു അയിഷയും രാജസ്ഥാൻ സ്വദേശിയായ ആരിഫ് ഖാനും തമ്മിലുള്ള വിവാഹം. 2020 മാർച്ച് മുതൽ ഭർത്താവിൽ നിന്നുമകന്നു അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു ആയിഷ താമസിച്ചിരുന്നത്.

   സ്ത്രീധനത്തിന്റെ പേരിൽ മകൾ ഭർത്താവിന്റെ അച്ഛനമ്മമാരിൽ നിന്നും പീഡനം അനുഭവിച്ചിരുന്നുവെന്ന് ആയിഷയുടെ പിതാവ് പറഞ്ഞു. 2018 ഡിസംബറിൽ വഴക്കുണ്ടായ ശേഷം ഭർത്താവ് ആയിഷയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. അന്ന് ഇരുവീട്ടുകാരും സംസാരിച്ച് ഒത്തുതീർപ്പിലെത്തിയ ശേഷം മകളെ മടക്കി അയച്ചിരുന്നു. എന്നാൽ 2019 ജൂലൈ മാസത്തിൽ വീണ്ടും ഇയാൾ മകളെ മടക്കി അയച്ചു. 2020 ജനുവരി 26ന് രണ്ടര ലക്ഷം രൂപ ഭ‍‍ർത്താവിന്റെ കുടുംബത്തിന് നൽകിയ ശേഷം ആയിഷ ഭർത്താവിനൊപ്പം പോയിരുന്നു. മകൾ നേരിട്ട ഗാർഹിക പീഡനത്തിന്റെ പേരിൽ ആയിഷയുടെ പിതാവ് നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

   ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും താന്‍ അനുഭവിച്ച പ്രശ്‌നങ്ങളും ആയിഷ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

   Keywords: Suicide, Selfie,Bail, Court, ആത്മഹത്യ, കോടതി, സെൽഫി, ജാമ്യം
   First published: