'രക്ഷിക്കാൻ കഴിയുമായിരുന്നു... പക്ഷേ..'; വേദനയോടെ ദൗത്യസംഘാംഗം

''25 അടി താഴ്ചയിൽ വീണപ്പോൾ തന്നെ അവനെ രക്ഷപ്പെടുത്താനുള്ള അവസരം ഞങ്ങൾക്ക് തരാൻ തിരുച്ചിറപ്പള്ളി അധികൃതർക്ക് മനസ്സ് തോന്നിയിരുന്നെങ്കിൽ ഇന്ന് രണ്ടര വയസ്സുള്ള സുജിത് നമുക്കൊപ്പം ജീവനോടെ ഉണ്ടാകുമായിരുന്നു''

news18-malayalam
Updated: October 29, 2019, 7:41 PM IST
'രക്ഷിക്കാൻ കഴിയുമായിരുന്നു... പക്ഷേ..'; വേദനയോടെ ദൗത്യസംഘാംഗം
News18
  • Share this:
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചതായി ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥിരീകരിച്ചത്. ഊണും, ഉറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽകിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. ശരീരത്തിന്റെ ഒരോ ഭാഗങ്ങളായിട്ടാണ് പുറത്ത് എടുത്തത്.

രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടമായതോടെ ദൗത്യത്തിൽ ഏർപ്പെട്ട അംഗം ഞങ്ങൾക്ക് അയച്ച് നൽകിയ കുറിപ്പ് ഇങ്ങനെ ആയിരുന്നു.

Also Read- നാലു ദിവസത്തെ പ്രയത്നവും പ്രാർഥനകളും വിഫലം; കുഴൽ കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനായില്ല

"ഒരു കുഞ്ഞു മോന്റെ അച്ഛനെന്ന നിലയിൽ, രണ്ടര വയസ്സുള്ള കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത വിഷമത്തിലാണ് ഞാനും നമ്മുടെ ടീം അംഗങ്ങളും തിരിച്ചു പോകുന്നത്. 25 അടിയിൽ വീണപ്പോൾ അവനെ രക്ഷപ്പെടുത്താനുള്ള അവസരം ഞങ്ങൾക്ക് തരാൻ തിരുച്ചിറപ്പള്ളി അധികൃതർക്ക് മനസ്സ് തോന്നിയിരുന്നെങ്കിൽ ഇന്ന് രണ്ടര വയസ്സുള്ള സുജിത് നമുക്കൊപ്പം ജീവനോടെ ഉണ്ടാകുമായിരുന്നു. ചില പ്രത്യേക ഉന്നത വ്യക്തികളുടെ പേഴ്സണൽ ക്രെഡിറ്റിനു വേണ്ടി അവർ ഇല്ലാതാക്കിയത് ഒരു കുഞ്ഞു മനുഷ്യ ജീവനെയാണ്. ജീവൻ രക്ഷിക്കാനുള്ള അവസരം കൂടുതൽ അനുഭവ സമ്പത്തില്ലാത്ത IIT സ്റ്റുഡന്റസിനായിരുന്നു. അനുഭവങ്ങൾ ഇല്ലാത്തവരെ റെസ്ക്യൂ പരിശീലനത്തിന് ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല. സമ്മതം കൊടുത്ത വി.ഐ.പികൾക്ക് സുർജിത്തിന്റെ ജീവനറ്റ കുറേ ശരീര കഷണങ്ങൾ കണ്ടിട്ടെങ്കിലും മനസ്സിലായാൽ മതിയായിരുന്നു... തെറ്റ് പറ്റിപോയെന്ന്.....''

First published: October 29, 2019, 7:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading