HOME » NEWS » India » SUPER COP ADOPTED 50 TRIBAL KIDS TO GIVE THEM BETTER LIVES GH

'മുംബൈയിലെ മദർ തെരേസ'; 50 ആദിവാസി കുട്ടികളെ ദത്തെടുത്ത് രഹെന ഷെയ്ഖ് എന്ന പൊലീസുകാരി

തുടര്‍ന്ന് ദിവസം മുഴുവൻ സ്കൂളില്‍ ചെലവഴിച്ച ശേഷം, സ്കൂളിൽ നിന്ന് 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു. പ്രസ്തുത വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാകുന്നതു വരെ അവര്‍ക്കു വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകുമെന്ന് രഹെന വാഗ്ദാനം ചെയ്തിട്ടുണ്ട്.

News18 Malayalam | Trending Desk
Updated: July 13, 2021, 2:39 PM IST
'മുംബൈയിലെ മദർ തെരേസ'; 50 ആദിവാസി കുട്ടികളെ ദത്തെടുത്ത് രഹെന ഷെയ്ഖ് എന്ന പൊലീസുകാരി
For her efforts, Rehana was felicitated by the Mumbai Police. (Credit: Mumbai Police/Twitter)
  • Share this:
കോവിഡ് മൂലം ആളുകൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെങ്കിലും സഹജീവികളോട് ദയ കാണിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലായെന്ന കാര്യം ഈ മഹാമാരിയുടെ കാലത്ത് മനസ്സിന്‌ കുളിർമ്മയേകുന്ന വാർത്ത തന്നെയാണ്. മാരകമായ വൈറസ് ബാധിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പുരുഷന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും പിന്തുണച്ച് പല മനുഷ്യസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.

‘മുംബൈയിലെ മദർ തെരേസ' എന്നറിയപ്പെടുന്ന രഹെന ഷെയ്ഖ് ബാഗ്വാന്‍ എന്ന പൊലീസുകാരിയും ഈ ഗണത്തില്‍പ്പെടുന്നു. മാതൃകാപരമായ ദയാവായ്പോടു കൂടി 50 ആദിവാസി വിദ്യാർത്ഥികളെ ദത്തെടുത്ത 40 കാരിയായ ഈ പൊലീസുകാരി മഹാരാഷ്ട്രയിലെ റായ്ഗഡ് നിവാസിനിയാണ്‌.

'ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കുറ്റകരം എന്ന് കരുതുന്നവർക്ക് ആരാധനയും ആരാധനാലയങ്ങളും വേണ്ടായിരിക്കും' - കുഞ്ഞാലിക്കുട്ടി

പൊതുജീവിതത്തെ നിശ്ചലമാക്കിയിരിക്കുന്ന പകർച്ചവ്യാധികൾക്കിടയിലും നിരവധി ആളുകള്‍ക്ക് രഹെന സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. പൊലീസ് കമ്മീഷണർ ഹേമന്ത് നാഗ്രാലെ രഹെനയ്ക്ക് അവരുടെ മികവ് പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചതു കാരണം അവരുടെ മാതൃകാപരമായ ഈ സംഭാവന ജനശ്രദ്ധയിൽപ്പെടാതെ പോയില്ല.

മഹാരാഷ്ട്ര പൊലീസ് സേനയിൽ 2000ൽ കോൺസ്റ്റബിളായി ചേർന്ന രഹെന, ദരിദ്രർക്കും താഴേക്കിടയിൽ ഉള്ളവർക്കുമായി പ്രവർത്തിക്കുകയും അവര്‍ക്ക് ഒരു പ്രചോദനമായി വര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഊർജസ്രോതസാണ്‌. അതോടൊപ്പം തന്നെ അവര്‍ ഒരു മികച്ച വോളിബോൾ കളിക്കാരിയുമാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ടിപിആർ അഞ്ചിൽ താഴെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകൾക്കും പ്രവർത്തിക്കാം; പ്രവർത്തന സമയം രാത്രി എട്ടു മണി വരെ നീട്ടി

കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് രഹെന പറയുന്നത് ഇങ്ങനെയാണ്, കഴിഞ്ഞ വർഷം തന്റെ മകളുടെ ജന്മദിനം ആഘോഷിക്കാനിരിക്കെ, റെയ്ഗഡിലെ വാജെ താലൂക്കിലെ ഡ്ന്യനി വിദ്യാലയത്തെക്കുറിച്ച് അറിഞ്ഞതായും അതിനെക്കുറിച്ച് പ്രിൻസിപ്പലിനോട് സംസാരിക്കാൻ തീരുമാനിച്ചതായും തുടർന്ന് പ്രിൻസിപ്പൽ തന്നെ സ്കൂളിലേക്ക് വരാൻ ക്ഷണിച്ചതായും രഹെന പറഞ്ഞു.

'കുട്ടികൾ കൂടുതലും മോശം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവരിൽ ചിലർക്ക് പാദരക്ഷകൾ പോലുമില്ല,' രഹെന പറയുന്നു: 'എന്റെ മകളുടെ ജന്മദിനത്തിനും ഈദ് ഷോപ്പിംഗിനുമായി ഞങ്ങൾ കരുതിവെച്ച പണം അവരെ സഹായിക്കാൻ ഞങ്ങൾ ഉപയോഗിച്ചു.' കോവിഡ് മഹാമാരിക്കാലത്ത് യാത്രാ നിയന്ത്രണങ്ങൾ മൂലം തടസമുണ്ടായിട്ടും, രഹെന ഒരു തിയതി നിശ്ചയിച്ച് ഒഴിവു സമയങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ കാണാൻ പോകുകയും എല്ലാ വിദ്യാർത്ഥികളും അങ്ങേയറ്റം അച്ചടക്കമുള്ളവരും നല്ല പെരുമാറ്റമുള്ളവരുമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് ദിവസം മുഴുവൻ സ്കൂളില്‍ ചെലവഴിച്ച ശേഷം, സ്കൂളിൽ നിന്ന് 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു. പ്രസ്തുത വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാകുന്നതു വരെ അവര്‍ക്കു വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകുമെന്ന് രഹെന വാഗ്ദാനം ചെയ്തിട്ടുണ്ട്.

ക്ഷണക്കത്ത് വിവാദമായി: 'ലവ് ജിഹാദ്' ആരോപണം; മകളുടെ വിവാഹ ചടങ്ങുകൾ മാതാപിതാക്കൾ വേണ്ടെന്ന് വച്ചു

സാധാരണക്കാർക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഓക്സിജൻ സപ്ലെ, മാസ്കുകൾ, കുത്തിവയ്പ്പുകൾ പോലുള്ള എല്ലാ വസ്തുവകകളും ശേഖരിച്ചു നല്‍കുന്നതിന്‌ സഹായഹസ്തവുമായി രഹെന എന്നും മുന്നിലേക്ക് വന്നിട്ടുണ്ട്. കരുണാർദ്രമായ മനസ്സിനോട് കിടപിടിക്കുന്ന കായികശേഷിയുമുള്ള രെഹന, 2017ൽ ശ്രീലങ്കയിൽ സംഘടിപ്പിച്ച മത്സരത്തിൽ പൊലീസ് സേനയെ പ്രതിനിധീകരിക്കുകയും കായികരംഗത്ത് തന്റെ മികച്ച പ്രകടനത്തിലൂടെ വെള്ളിയും സ്വർണ്ണവും നേടിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Published by: Joys Joy
First published: July 13, 2021, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories