നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Punjab and Haryana High Court | ഒളിച്ചോടുന്ന ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹര്‍ജികളില്‍ വർദ്ധനവ്

  Punjab and Haryana High Court | ഒളിച്ചോടുന്ന ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹര്‍ജികളില്‍ വർദ്ധനവ്

  2021ല്‍ ഹൈക്കോടതിയുടെ ശൈത്യകാല അവധിയുടെ സമയത്ത് ഡിസംബർ 27 മുതൽ 31 വരെ 160ഓളം ഹര്‍ജികള്‍ ഫയൽ ചെയ്യപ്പെട്ടു.

  News18

  News18

  • Share this:
   ലിവ്-ഇന്‍ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള (live-in relationship) നിരവധി ദമ്പതികള്‍ (couples) സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുന്ന ഒരു പുതിയ പ്രവണത ഈയിടെ കണ്ടുവരുന്നുണ്ട്. 2021ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ (Punjab and Haryana High Court) ഓരോ മാസവും ഇത്തരത്തിൽ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം 1,000 ഹര്‍ജികളാണ് (Protection Petitions) ലിസ്റ്റ് ചെയ്യപ്പെട്ടത്. 2021ല്‍ ഹൈക്കോടതിയുടെ ശൈത്യകാല അവധിയുടെ സമയത്ത് ഡിസംബർ 27 മുതൽ 31 വരെ 160ഓളം ഹര്‍ജികള്‍ ഫയൽ ചെയ്യപ്പെട്ടു.

   ഡിസംബര്‍ 27 ന് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേട്ട സമാനമായ ഒരു കേസില്‍ വിവാഹേതര ബന്ധം പുലർത്തുന്ന ദമ്പതികൾ സംരക്ഷണത്തിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിലവിൽ ലിവ്-ഇന്‍ ബന്ധത്തിൽ കഴിയുന്ന ദമ്പതികളിൽ, 32 വയസുള്ള പുരുഷന് നേരത്തെയുള്ള വിവാഹബന്ധത്തിൽ രണ്ട് കുട്ടികളുണ്ടെന്ന് അഭിഭാഷകൻ മുഖേന ഹർജിക്കാരിയായ സ്ത്രീ കോടതിയെ അറിയിച്ചു. അതേ സമയം 38കാരിയായ ഹർജിക്കാരിയുടെ ഭർത്താവ് 2016ൽ മരണമടഞ്ഞതാണ്. ഈ ബന്ധത്തിൽ അവർക്ക് മൂന്ന് കുട്ടികളുമുണ്ട്.

   എന്നാൽ, ഹർജിക്കാരിയോടൊപ്പം കഴിയുന്ന പുരുഷന്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ നിയമപരമായി അദ്ദേഹം ഇപ്പോഴും വിവാഹിതനാണെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി അഭിഭാഷകന്‍ അറിയിച്ചു. ഈ പശ്ചാത്തലത്തിൽ ഒരു കാരണവശാലും അത്തരം ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വാദം കേട്ട ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാരുടെ ജീവനും സ്വാതന്ത്ര്യത്തിനും നേരെ ഗൗരവകരമായ ഭീഷണി നിലനിൽക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രസ്തുത ഹർജി തള്ളി.

   Also read- മിശ്രവിവാഹവും ലിവിങ് ടുഗെതറും സാര്‍വത്രികമാക്കുന്നത് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍; സമസ്ത നേതാവ്

   സമാനമായ മറ്റൊരു കേസിൽ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള, ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍ ഹര്‍ജിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിക്കാത്ത ഹര്‍ജിക്കാരി മറ്റൊരു പുരുഷനുമായി ലിവ്-ഇന്‍ ബന്ധത്തിൽ കഴിയുകയായിരുന്നു. എന്നാൽ, ആരെങ്കിലും ഒരാൾ മുന്‍ പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെങ്കില്‍ ഒളിച്ചോടിയ ദമ്പതികള്‍ക്ക് ഒരു സംരക്ഷണവും നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഹർജി തള്ളി.

   വിവാഹിതരും മറ്റ് ബന്ധത്തിലേര്‍പ്പെടുന്നവരും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കുന്ന ഹർജികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സമാനമായ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ വിശാല്‍ മിത്തല്‍ പറഞ്ഞു.

   Also read- Marriage Age for Women | മകളുടെ വിവാഹത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കളെന്ന് ഖാപ്പുകൾ

   2021ല്‍ വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട ദമ്പതികളുടെ കേസുകള്‍ കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവരുടെ ലിവ്-ഇന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കും പഞ്ചാബ് ഹരിയാന ഹൈക്കോടതി സാക്ഷ്യം വഹിച്ചു. ഒരുമിച്ച് താമസിക്കുന്ന സ്ത്രീകള്‍ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരു അഭിഭാഷകനായ പരംജീത് സിംഗ് പറയുന്നു.
   Published by:Naveen
   First published: