• HOME
  • »
  • NEWS
  • »
  • india
  • »
  • 'സൂക്ഷിക്കുക ഞങ്ങൾ മടങ്ങിവരും'; മംഗളൂരു റോഡിൽ PFIയെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ

'സൂക്ഷിക്കുക ഞങ്ങൾ മടങ്ങിവരും'; മംഗളൂരു റോഡിൽ PFIയെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ

ബെംഗളൂരുവിൽ അക്രമം അഴിച്ചുവിടാനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു

  • Last Updated :
  • Share this:
    മംഗളൂരു: ബണ്ട്വാൾ സ്‌നേഹഗിരിക്ക് സമീപം റോഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ. സൂക്ഷിക്കുക ഞങ്ങൾ മടങ്ങിവരും എന്ന് കന്നഡയിലാണ് എഴുതിയിരിക്കുന്നത്. ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചാണ് മുദ്രവാക്യങ്ങൾ. സംഭവത്തിൽ പുഞ്ചൽകട്ടെ പോലീസ് അന്വേഷണം ആരംഭിച്ചു.

    Also Read-പോപ്പുലർ ഫ്രണ്ടിന് നിർണായക വിവരങ്ങൾ കൈമാറിയ കേരളാ പോലീസിലെ ഉദ്യോഗസ്ഥരേക്കുറിച്ച് NIA അന്വേഷണം

    ഇതിനിടെ ബെംഗളൂരുവിൽ അക്രമം അഴിച്ചുവിടാനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. കേസ് എൻഐഎ പ്രത്യേക കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.



    Also Read-PFI ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

    അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൾ സലാമിനെ കെഎസ്ഇബി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിൽ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവിൽ എന്‍ഐഎ കസ്റ്റഡിയിലാണ് സലാം.
    Published by:Jayesh Krishnan
    First published: