• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത്? 'ജസ്റ്റിസ് അരുൺ മിശ്ര

ഉടമകൾ നൽകിയ ഹർജി കോടതി തള്ളിയതോടെ അപ്പാർട്മെന്റുകൾ എട്ടാഴ്ചയ്ക്കകം പൊളിച്ചു നീക്കണമെന്ന ഉത്തരവ് വീണ്ടും പ്രാബല്യത്തിൽ വന്നു.

news18
Updated: July 5, 2019, 2:56 PM IST
'തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത്? 'ജസ്റ്റിസ് അരുൺ മിശ്ര
news18
  • News18
  • Last Updated: July 5, 2019, 2:56 PM IST IST
  • Share this:
#എം. ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: കൊച്ചി മരടിൽ നിയമവിരുദ്ധമായി നിർമ്മിച്ച അഞ്ച് അപ്പാർട്മെന്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവ് മറികടക്കാൻ അവധിക്കാല ബെഞ്ചിൽ നിന്ന് സ്റ്റേ ലഭ്യമാക്കിയതിനെ സുപ്രീം
കോടതി അതിരൂക്ഷമായി വിമർശിച്ചു. മുതിർന്ന അഭിഭാഷകരും കക്ഷികളും ചേർന്ന് കോടതിയെ കബളിപ്പിക്കുകയാണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും താക്കീത്.

മരടിലെ അഞ്ചു അപ്പാർട്മെന്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരെ താമസക്കാർ നൽകിയ റിട്ട് ഹർജി പരിഗണനയ്ക്ക് എത്തിയപ്പോൾ തന്നെ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം. "കൊൽക്കത്ത ബന്ധം ഉപയോഗിച്ചു തന്നെ സ്വാധീനിക്കാൻ ആണോ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിയെ ഹാജരാക്കിയത്? ഒരിക്കൽ തീർപ്പാക്കിയ കേസിൽ അതേ ആവശ്യവുമായി പല മുതിർന്ന അഭിഭാഷകരെയും ഹാജരാക്കുന്നു. അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കണമെന്ന മെയിലെ വിധിക്ക് എതിരെ അവധിക്കാല ബെഞ്ചിൽ നിന്ന് സ്റ്റേ ലഭ്യമാക്കിയത് മര്യാദകേടാണ്. യാതൊരു ധാർമികതയും മൂല്യവും കാത്തു സൂക്ഷിക്കാതെയാണ് അഭിഭാഷകർ പെരുമാറുന്നത്. സുപ്രീംകോടതിയോട് തട്ടിപ്പ് കാണിക്കുകയാണ് മുതിർന്ന അഭിഭാഷകരും കക്ഷികളും. പണം മാത്രം മതിയെന്നാണെകിൽ ഇനിയും ഇവരെ സംരക്ഷിക്കാൻ കോടതിക്ക് ആകില്ല. അപാർട്മെന്റുകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ആരൊക്കെയാണെന്ന് അറിയാം".
ഇനിയും ഇതാവർത്തിച്ചാൽ അഭിഭാഷകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് മിശ്ര താക്കീത് നൽകി.

ഉടമകൾ നൽകിയ ഹർജി കോടതി തള്ളിയതോടെ അപ്പാർട്മെന്റുകൾ എട്ടാഴ്ചയ്ക്കകം പൊളിച്ചു നീക്കണമെന്ന ഉത്തരവ് വീണ്ടും പ്രാബല്യത്തിൽ വന്നു. വിധിക്ക് എതിരെ പുനപരിശോധന ഹർജി നൽകിയിട്ടുണ്ടെങ്കിലും വിധി നടപ്പാക്കാത്തതിന് അത് ന്യായീകരണമാകില്ല.

Loading...

Also Read മരട് നഗരസഭയിൽ ഭരണ പ്രതിപക്ഷ ഒത്തുകളി

First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...