നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അയോദ്ധ്യ ഭൂമി തർക്കം: മധ്യസ്ഥ സമിതിയുടെ കാലാവധി നീട്ടി സുപ്രീംകോടതി

  അയോദ്ധ്യ ഭൂമി തർക്കം: മധ്യസ്ഥ സമിതിയുടെ കാലാവധി നീട്ടി സുപ്രീംകോടതി

  ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്

  Ayodhya-Illustration

  Ayodhya-Illustration

  • Share this:
   ന്യൂഡൽഹി: അയോദ്ധ്യ ഭൂമി തർക്ക കേസിൽ മധ്യസ്ഥ ചർച്ചയ്ക്കുള്ള സമിതിയുടെ കാലാവധി നീട്ടി നൽകി സുപ്രീംകോടതി. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന സമിതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

   മധ്യസ്ഥ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ലഭിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ എട്ട് ആഴ്ചയാണ് സമിതിക്ക് കോടതി നേരത്തെ നൽകിയത്. എന്നാൽ സമയം അവസാനിച്ചപ്പോൾ ഇടക്കാല റിപ്പോർട്ട് നൽകി കൂടുതൽ സമയം സമിതി ആവശ്യപ്പെടുകയായിരുന്നു. സമിതിക്ക് എല്ലാ കക്ഷികളോടും സംസാരിച്ച് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് സമിതി കോടതിയെ അറിയിച്ചിരുന്നു. സമവായത്തിലൂടെ പരിഹാരം ലഭിക്കുമെന്നുണ്ടെങ്കിൽ അതിനുള്ള അവസരം നൽകുമെന്ന് സുപ്രീം കോടതി സമയം നീട്ടിനൽകി കൊണ്ട് പറഞ്ഞത്.
   First published:
   )}