ന്യൂഡൽഹി: 1045 പേജുള്ള അയോധ്യവിധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ചും പരാമര്‍ശം. ക്ഷേത്രകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരാമര്‍ശിച്ചത്.
ക്ഷേത്രത്തെ നിയമവിധേയമായ ഒരു വ്യക്തിയായി കരുതാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഗരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാബെഞ്ച് പരാമര്‍ശിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പൊതുപ്രവര്ത്തകന് സി കെ രാജന് നല്കിയ കേസിലെ സുപ്രീം കോടതി വിധിയാണ് ഭരണഘടനാ ബഞ്ച് ഉദ്ധരിച്ചത്. ക്ഷേത്രത്തിന് സ്വന്തം ഭരണഘടനയും നടപടിക്രമവും ഉണ്ടെങ്കിലും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ഇടപെടാം എന്നായിരുന്നു 1993ല്‍ നല്കിയ കേസിലെ സുപ്രീം കോടതി വിധി.
വിധിയിലെ 204, 205 പേജുകളിലാണ് ഗുരുവായൂരിനെക്കുറിച്ചു പറയുന്നത്. ക്ഷേത്രങ്ങള്‍ക്കെതിരേ നിയമവിധേയമായ ഒരു വ്യക്തിക്കെതിരേയുള്ള കേസുകള്‍ നടത്താം എന്ന് വിധിയില്‍ ജസ്റ്റിസ് എസ് ബി സിന്‍ഹ പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്രത്തെ നിയമവിധേയമായ വ്യക്തിയായി കണക്കാക്കാം എന്ന ജസ്റ്റിസ് സിന്‍ഹ വിധിച്ചിട്ടില്ലെന്നാണ് അയോധ്യ വിധിയില്‍ ഭരണഘടനാ ബഞ്ചിന്റെ കണ്ടത്തല്‍. വ്യക്തികൾക്കുള്ള എല്ലാ നിയമവും ക്ഷേത്രത്തിന് ബാധകമാകണം എന്ന് നിർബന്ധമില്ലെന്ന വാദവും വിധിയിൽ എടുത്തെഴുതിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.