ന്യൂഡൽഹി: നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ ഒന്നാംപ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവിട്ടു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. സെപ്റ്റംബർ 13ന് ഹൈക്കോടതി സാബുവിന് ജാമ്യം നൽകിയിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാംപ്രതിയായ എസ് ഐ കെ.എ സാബുവിന് ഓഗസ്റ്റ് 13ന് ആയിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാബുവിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴും ജയിലിൽ എത്തിച്ചപ്പോഴും കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് രാജ് കുമാർ പരാതിപ്പെട്ടിട്ടില്ലെന്ന് മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ജാമ്യം അനുവദിച്ചത്.
തുടർന്ന് സെപ്തംബർ പകുതിയോടെയാണ് സാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്നും സാബു ജാമ്യത്തിൽ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.