• HOME
  • »
  • NEWS
  • »
  • india
  • »
  • SUPREME COURT COMES DOWN HEAVILY ON THE CONTENT SPREAD THROUGH SOCIAL MEDIA NW MM TV

'വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുന്നു:' സുപ്രീംകോടതിചീഫ് ജസ്റ്റിസ് എൻ.വി. രമണ

യൂട്യൂബിൽ വ്യാജവാർത്തകളുടെ ഒഴുക്ക് തന്നെ കാണാമെന്ന് സുപ്രീംകോടതി

Supreme Court

Supreme Court

  • Share this:
വെബ് പോർട്ടലുകളും, യു ട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് വിമർശിച്ചു. ആർക്ക് വേണമെങ്കിലും യൂട്യൂബ് ചാനൽ ആരംഭിക്കാവുന്ന സാഹചര്യമെന്നും കോടതി വിലയിരുത്തി. കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാൽ അപകീർത്തിപ്പെടുത്തലുകൾ നടക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. ജഡ്ജിമാർക്കെതിരെ പോലും ഒരു അടിസ്ഥാനമില്ലാതെ എന്തും എഴുതിവിടുകയാണ്. യൂട്യൂബിൽ വ്യാജവാർത്തകളുടെ ഒഴുക്ക് തന്നെ കാണാമെന്നും സുപ്രീംകോടതി പറഞ്ഞു.

രാജ്യത്ത് ആർക്ക് വേണമെങ്കിലും യൂട്യൂബ് ചാനൽ ആരംഭിക്കാവുന്ന സാഹചര്യമാണ്. സ്വകാര്യ മാധ്യമങ്ങൾ എന്ത് കാണിച്ചാലും അതിലൊരു വർഗീയ വശമുണ്ടാകുമെന്നും ആത്യന്തികമായി ഇത്തരം നടപടികൾ രാജ്യത്തിന്റെ പേരിനെ മോശമാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.



ഇത്തരം സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാൻ എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് സുപ്രീംകോടതി  കേന്ദ്രസർക്കാരിനോടും ആരാഞ്ഞു. നിസാമുദിൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിരുദ്ധ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചുവെന്ന ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതി പരാമർശങ്ങൾ ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐ.ടി. ചട്ടങ്ങൾ തയാറാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പുതിയ ഐ.ടി. ചട്ടങ്ങൾ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും ഹർജിയോടൊപ്പം ആറാഴ്ച്ചക്ക് ശേഷം പരിഗണിക്കും.
Published by:user_57
First published:
)}