നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Delhi Air Pollution | വായു മലിനീകരണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതല്ലാതെ എന്തു ചെയ്തു? വിമർശനവുമായി സുപ്രീം കോടതി

    Delhi Air Pollution | വായു മലിനീകരണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതല്ലാതെ എന്തു ചെയ്തു? വിമർശനവുമായി സുപ്രീം കോടതി

    ഡല്‍ഹിയിലെ വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കത്തതിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം (Delhi Air pollution) തടയാനുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കത്തതിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. നിയന്ത്രണങ്ങള്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് (supreme court ) കര്‍മ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

      മലിനീകരണം നിയന്ത്രിക്കാനുള്ള മുന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നിര്‍ദേശം നല്‍കിയെന്നും ചോദിച്ചു.

      നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ല എങ്കില്‍ കോടതിക്ക് കര്‍മ്മസമിതി രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

      അതേസമയം കോടതിയുടെ നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാനായി എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന വിവരം ബുധനാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. വ്യാഴാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

      ഒമ്പത് വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാന്‍ അനുമതി നല്‍കി കോടതി

      ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് ദത്ത് (Adoption) നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ച് യുവതി. സേലം സ്വദേശി ശരണ്യയാണ് ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

      ഭര്‍ത്താവിന്റെ സഹോദരി സത്യക്കാണ് ഇവര്‍ കുഞ്ഞിനെ ദത്ത് നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞെങ്കിലും ശരണ്യയുടെ ഭര്‍ത്താവിന്റെ സഹോദരി സത്യയ്ക്ക് കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശരണ്യയും ഭര്‍ത്താവ് ശിവകുമാറും ദത്ത് നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് മൂന്നരമാസം പ്രായമുള്ള ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെ 2012ല്‍ സത്യയ്ക്ക് ദത്ത് നല്‍കുകയായിരുന്നു.

      സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ വന്ന് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ശരണ്യ രംഗത്തെത്തി. എന്നാല്‍ ഇത്രകാലം വളര്‍ത്തിയ കുഞ്ഞിനെ തിരിച്ചുകൊടുക്കില്ലെന്ന് സത്യയും പറഞ്ഞു.

      തര്‍ക്കമായതോടെ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്നാണ് ശരണ്യ ഹൈക്കോടതിയില്‍ പരാതിയുമായെത്തിയത്. സത്യയും ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും വാദം കേട്ട കോടതി കുട്ടിയെ ഇത്രകാലം വളര്‍ത്തിയ സത്യയ്‌ക്കൊപ്പം നില്‍ക്കട്ടെയെന്നും ആഴ്ചയിലൊരിക്കല്‍ സ്വന്തം അമ്മക്ക് കുട്ടിയെ കാണാമെന്നും ഉത്തരവിട്ടു.

      പോറ്റമ്മയെയും പെറ്റമ്മയെയും വേണമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ആഴ്ചയിലൊരിക്കല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കിയത്.
      Published by:Karthika M
      First published: