നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹിയിലെ വായു മലിനീകരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

  ഡൽഹിയിലെ വായു മലിനീകരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

  ഡൽഹിക്ക് പുറമെ ഹരിയാന, യു.പി., പഞ്ചാബ് സംസ്ഥാനങ്ങളെ കൂടി പങ്കെടുപ്പിച്ചാണ് യോഗം വിളിക്കേണ്ടത്

  supreme court

  supreme court

  • Share this:
  ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം (air pollution) രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി (Supreme Court) നിർദേശം നൽകി. ഇതുവരെ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ ചിഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സ്ഥിതിഗതികൾ നിയന്തിക്കാൻ അടിയന്തര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

  ഡൽഹിക്ക് പുറമെ ഹരിയാന, യു.പി., പഞ്ചാബ് സംസ്ഥാനങ്ങളെ കൂടി പങ്കെടുപ്പിച്ചാണ് യോഗം വിളിക്കേണ്ടത്. പരമാവധി 'വർക്ക് ഫ്രോം ഹോം' നടപ്പിലാക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. മലിനീകരണം കുറയ്ക്കാൻ ചെറിയ സമയത്തേക്ക് ലോക്ക്ഡൗണിന് തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡൽഹിയിൽ പാർക്കിംഗ് ചാർജ് ഇരട്ടിയാക്കാണമെന്നും, ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

  അതേസമയം, കർഷകർ വൈക്കോൽ കത്തിക്കുന്നത് കൊണ്ടുള്ള മലിനീകരണം 10 ശതമാനം എന്ന് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു. വയലുകൾക്ക് തീയിടുന്ന പ്രശ്നം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയ ഡൽഹി സർക്കാരിന്റെ നിലപാട് കോടതി തള്ളി. നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

  വൈക്കോൽ കത്തിക്കുന്നത് സംബന്ധിച്ച് കർഷകരെ ബോധവന്മാരാക്കണമെന്ന് കോടതി നിർദേശിച്ചു. പകരം സംവിധാനം അവർക്ക് ഒരുക്കി കൊടുക്കാണമെന്നാണ് കോടതി നിലപാട്. വായുമലിനീകരണം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിയായ ആദിത്യ ദുബൈ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

  Summary: The Supreme Court has directed the Central and State governments to take strong action against the persistent air pollution in Delhi
  Published by:user_57
  First published:
  )}