• HOME
  • »
  • NEWS
  • »
  • india
  • »
  • മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും രാജ്യത്തിനകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണം: സുപ്രീംകോടതി

മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും രാജ്യത്തിനകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണം: സുപ്രീംകോടതി

ഇന്ത്യയിലോ വിദേശത്തോ ഇസെഡ് പ്ലസ് സുരക്ഷാ പരിരക്ഷ നൽകുന്നതിനുള്ള മുഴുവൻ ചെലവും കുടുംബം വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു

  • Share this:

    ന്യൂഡൽഹി:  വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. ഭീഷണിയുണ്ടെങ്കിൽ സുരക്ഷാ കവചം ഒരു പ്രത്യേക പ്രദേശത്തോ താമസിക്കുന്ന സ്ഥലത്തോ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

    “ഏറ്റവും ഉയർന്ന ഇസെഡ് പ്ലസ് സെക്യൂരിറ്റി കവർ 2 മുതൽ 6 വരെയുള്ള കക്ഷികൾക്ക് ഇന്ത്യയിലുടനീളം ലഭ്യമാകണം, മഹാരാഷ്ട്ര സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇത് ഉറപ്പാക്കണം. ഇന്ത്യ ഗവൺമെന്റിന്റെ നയമനുസരിച്ച് ഉയർന്ന തലത്തിലുള്ള ഇസെഡ് പ്ലസ് സുരക്ഷ കക്ഷികൾ വിദേശ യാത്രകൾ നടത്തുമ്പോഴും ഉറപ്പാക്കണം ”ബെഞ്ച് പറഞ്ഞു.

    ഇന്ത്യയിലോ വിദേശത്തോ ഇസെഡ് പ്ലസ് സുരക്ഷാ പരിരക്ഷ നൽകുന്നതിനുള്ള മുഴുവൻ ചെലവും കുടുംബം വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

    രാജ്യത്തിനകത്തും രാജ്യത്തിന് പുറത്തുമുള്ള അംബാനിമാരുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ, ഒരു പ്രത്യേക സ്ഥലത്തോ പ്രദേശത്തോ പരിമിതപ്പെടുത്തിയാൽ, സുരക്ഷാ  നൽകുന്നതിന്റെ ഉദ്ദേശ്യം തന്നെ നിരാശാജനകമാകുമെന്ന് ഉത്തരവിൽ പറയുന്നു.

    “കക്ഷികള്‍ക്ക് സുരക്ഷ നൽകുന്നത് വിവിധ ഹൈക്കോടതികളിലും വിവിധ പ്രദേശങ്ങളിലും വിവാദ വിഷയമാണെന്ന് മനസിലാക്കിയിട്ടുണ്ട്” ബെഞ്ച് പറഞ്ഞു.

    അംബാനിക്കും കുടുംബാംഗങ്ങൾക്കും മുംബൈയിലുള്ള സുരക്ഷാ തുടരാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന 2022 ജൂലൈ 22ലെ ഉത്തരവിൽ വ്യക്തത തേടി ഹർജിക്കാരനായ ബികാഷ് സാഹ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

    പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നൽകിയ അപ്പീൽ കോടതി അംഗീകരിച്ചിരുന്നു. ബികാഷ് സാഹ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതി മെയ് 31, ജൂൺ 21 തീയതികളിൽ രണ്ട് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും മുകേഷ് അംബാനി, ഭാര്യ, മക്കൾ എന്നിവർക്കെതിരായ ഭീഷണിയും വിലയിരുത്തലും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സൂക്ഷിച്ചിരിക്കുന്ന യഥാർത്ഥ ഫയൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

    Published by:Rajesh V
    First published: