ഇന്ത്യയെ 'ഭാരത്' ആക്കാന്‍ കഴിയില്ല; ഡൽഹി സ്വദേശിയുടെ ഹർജി സുപ്രീം​കോടതി തള്ളി

രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം

News18 Malayalam | news18india
Updated: June 3, 2020, 3:34 PM IST
ഇന്ത്യയെ 'ഭാരത്' ആക്കാന്‍ കഴിയില്ല; ഡൽഹി സ്വദേശിയുടെ ഹർജി സുപ്രീം​കോടതി തള്ളി
supreme court
  • Share this:
ഇന്ത്യയുടെ പേര്​ ഭാരത്​ എന്നാക്കാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി സ്വദേശി നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. ഹർജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാൻ ഹരജിക്കാരനോട്​ കോടതി നിർദേശിക്കുകയും ചെയ്​തു.

ഡൽഹി സ്വദേശിയാണ്​ ഹർജി നൽകിയത്​. 'ഭാരത്'നു പകരം കൊളോണിയൽ ശക്തികൾ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തി​ന്റെ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാൻ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
കൊളോണിയൽ ഭരണത്തിന്റെ കെട്ട്​ മാറാത്തത്​ കൊണ്ടാണ്​ ഇന്ത്യ എന്ന പേര്​ നില നിർത്തുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം.


First published: June 3, 2020, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading