• HOME
  • »
  • NEWS
  • »
  • india
  • »
  • Hate speech | വിദ്വേഷപ്രസംഗ കേസ്: യോഗി ആദിത്യനാഥിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

Hate speech | വിദ്വേഷപ്രസംഗ കേസ്: യോഗി ആദിത്യനാഥിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

2007 ജനുവരി 27ന് ഗോരഖ്പൂരിൽ നടന്ന യോഗത്തിൽ യോഗി വിദ്വേഷപ്രസംഗം നടത്തി എന്നായിരുന്നു പരാതി

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

  • Share this:
    2007ലെ വിദ്വേഷ പ്രസംഗ കേസിൽ (hate speech case) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) വിചാരണ ചെയ്യാൻ അനുമതി നൽകാത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. "മേൽപ്പറഞ്ഞ സാഹചര്യത്തിൽ, അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് കരുതുന്നു. തൽഫലമായി, അപ്പീൽ നിരസിക്കുന്നു", വിധി പ്രസ്താവിക്കവേ ജസ്റ്റിസ് രവികുമാർ പറഞ്ഞു.

    ഹർജിക്കാരനായ പർവേസ് പർവാസിന്റെ അഭിഭാഷകൻ ഫുസൈൽ അയ്യൂബി, യുപി സർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി എന്നിവരുടെ വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയൽ ബുധനാഴ്ചത്തേക്ക് മാറ്റി.

    2017 മെയ് 3 ലെ അനുമതി നിഷേധിച്ച തീരുമാനത്തെ ഹർജിക്കാരനായ പർവേസ് പർവാസ് ചോദ്യം ചെയ്തിരുന്നു, അപ്പോഴേക്കും യോഗി മുഖ്യമന്ത്രിയും എക്‌സിക്യൂട്ടീവ് മേധാവിയും ആയിത്തീർന്നിരുന്നുവെന്നും അതിനാൽ അദ്ദേഹത്തിന് അനുമതി പ്രക്രിയയിൽ പങ്കെടുക്കാമായിരുന്നോ എന്നും വാദമുഖങ്ങൾ നിരന്നു.

    അന്വേഷണ ഏജൻസി ഇതിനകം തന്നെ ക്ളോഷർ റിപ്പോർട്ട് സമർപ്പിച്ചതിനാൽ കേവലം അക്കാദമിക് വ്യായാമമല്ലാതെ മറ്റൊന്നും ഈ വിഷയത്തിൽ നിലനിൽക്കുന്നില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.

    2018 ഫെബ്രുവരി 22ലെ വിധിന്യായത്തിൽ, അന്വേഷണത്തിൽ നടപടിക്രമപരമായ പിഴവുകളോ അനുമതി നൽകാനുള്ള വിസമ്മതമോ കാണാതെ ഹൈക്കോടതി ഹർജി തള്ളി. ഇതേത്തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

    ഗോരഖ്പൂരിലെ ഒരു പോലീസ് സ്‌റ്റേഷനിൽ, അന്നത്തെ പാർലമെന്റ് അംഗമായിരുന്ന യോഗി ആദിത്യനാഥിനും മറ്റ് നിരവധി പേർക്കുമെതിരെ രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നു എന്നാരോപിച്ച് എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.

    2007 ജനുവരി 27 ന് ഗോരഖ്പൂരിൽ നടന്ന യോഗത്തിൽ 'ഹിന്ദു യുവ വാഹിനി' പ്രവർത്തകരെ അഭിസംബോധന ചെയ്യവെ യോഗി ആദിത്യനാഥ് മുസ്ലീം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പർവേസ് പർവാസ് ആരോപിച്ചിരുന്നു. ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ 2017 മെയ് 3ന് അനുമതി നിഷേധിച്ച യുപി സർക്കാർ തീരുമാനത്തെയും കേസിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടും ഇയാൾ വെല്ലുവിളിച്ചു. ഇയാൾ നേരത്തെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് 2018 ഫെബ്രുവരി 22 ന് തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ പ്രത്യേക ലീവ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.

    ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗത്തിന് ശേഷം ഗോരഖ്പൂരിൽ നിരവധി അക്രമ സംഭവങ്ങൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.

    Summary: Uttar Pradesh Chief Minister Yogi Adityanath gets a breather as the Supreme Court dismissed a plea challenging denial of sanction to prosecute Uttar Pradesh Chief Minister Yogi Adityanath in a case alleging making of hate speech in 2007
    Published by:user_57
    First published: