'മുസ്ലിം സ്ത്രീകൾക്ക് മോസ്ക്കിൽ പ്രവേശനം അനുവദിക്കണം; പർദ നിരോധിക്കണം': കേരളത്തിൽ നിന്നുള്ള ഹർജി സുപ്രീംകോടതി തള്ളി

ഒരു മുസ്ലിം സ്ത്രീ പരാതിയുമായി വരട്ടെയെന്നും അപ്പോൾ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

news18
Updated: July 9, 2019, 6:14 PM IST
'മുസ്ലിം സ്ത്രീകൾക്ക് മോസ്ക്കിൽ പ്രവേശനം അനുവദിക്കണം; പർദ നിരോധിക്കണം': കേരളത്തിൽ നിന്നുള്ള ഹർജി സുപ്രീംകോടതി തള്ളി
ഒരു മുസ്ലിം സ്ത്രീ പരാതിയുമായി വരട്ടെയെന്നും അപ്പോൾ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
  • News18
  • Last Updated: July 9, 2019, 6:14 PM IST
  • Share this:
ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾക്ക് മോസ്കുകളിൽ പ്രവേശനം അനുവദിക്കണമെന്നും പർദ്ദ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. കേരളത്തിൽ നിന്ന് അഖില ഭാരത ഹിന്ദു മഹാസഭ സമർപ്പിച്ച പൊതു താൽപര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്‍റ് ആണ് മുസ്ലിം സ്ത്രീകൾക്ക് മോസ്കുകളിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവർ പരാതിക്കാരനെ ചോദ്യം ചെയ്തു. ഒരു മുസ്ലിം സ്ത്രീ പരാതിയുമായി വരട്ടെയെന്നും അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിയുടെ ഉത്തരവിന് എതിരായിട്ടാണ് പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.

'ക്രമക്കേട് നടത്തി'; രാജുനാരായണ സ്വാമിക്കെതിരെ കേന്ദ്ര കൃഷിമന്ത്രി

അഖിൽ ഭാരത ഹിന്ദു മഹാസഭ കേരള യൂണിറ്റ് പ്രസിഡന്‍റ് സ്വാമി ദേതാത്രേയ സായി സ്വരൂപ് നാഥ് ആണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം സ്ത്രീകൾ ധരിക്കുന്ന പർദ്ദ നിരോധിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിക്കാരന്‍റേത് പൊതുശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

First published: July 9, 2019, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading