• HOME
  • »
  • NEWS
  • »
  • india
  • »
  • സിബിഐ അന്വേഷണം തുടരും; മഹാരാഷ്ട്ര സര്‍ക്കാരിന്റെയും അനില്‍ ദേശ്മുഖിന്റെയും ഹര്‍ജി സുപ്രീംകോടതി തള്ളി

സിബിഐ അന്വേഷണം തുടരും; മഹാരാഷ്ട്ര സര്‍ക്കാരിന്റെയും അനില്‍ ദേശ്മുഖിന്റെയും ഹര്‍ജി സുപ്രീംകോടതി തള്ളി

തിങ്കളാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു ശേഷം അില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു

supreme-court

supreme-court

  • Share this:
    ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരും മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും സമര്‍പ്പിച്ച ഹര്‍ജി തള്ളി. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി.

    'ആരോപണങ്ങള്‍ ഗുരുതരമാണ്. ആഭ്യന്തരമന്ത്രിയും പൊലീസ് കമ്മീഷണറും ഉള്‍പ്പെടുന്നു. ആരോപണങ്ങളുടെ സ്വഭാവവും അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെയും അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്'ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു. ദേശ്മുഖിനെ കേള്‍ക്കാതെ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ദേശ്മുഖിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

    Also Read- PM Mudra Yojana പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ

    തിങ്കളാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു ശേഷം അില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 52 പേജുള്ള വിധിന്യായത്തില്‍ സംസ്ഥാന പൊലീസിലുള്ള പൗരന്റെ വിശ്വാസത്തെ അപകടത്തിലാക്കിയെന്ന് ഹൈക്കോടതി പറഞ്ഞു.

    മൂന്ന് പൊതു താല്‍പര്യ ഹര്‍ജികള്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുന്‍പിലെത്തിയത്. ഒന്ന് മുന്‍ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് നല്‍കിയതാണ്. മറ്റു രണ്ടെണ്ണം അഭിഭാഷകന്‍ ജയശ്രീ പാട്ടിലും പ്രാദേശിക അധ്യാപകന്‍ മോഹന്‍ ഭൈഡെയും സമര്‍പ്പിച്ചതാണ്. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അസാധാരണമായതും അഭൂതപൂര്‍വുമായ കേസാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അറിയിച്ചുകൊണ്ട് സിബിഐയോട് പ്രഥമിക അന്വേഷണ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

    മുംബൈയിലെ ബാറുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നൂറുകോടി രൂപ പിരിച്ചെടുക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്ടയപ്പെട്ടുകൊണ്ട് ബിജെപി രംഗത്തെത്തിയിരുന്നു. അനില്‍ ദേശ്മുഖിനെതിരെ അടിയന്തരവും സ്വതന്ത്രപരവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരംബിര്‍ സിങ് ഈ മാസം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

    ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും 100 കോടി രൂപ പിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വേസിനോട് ദേശ്മുഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് സച്ചിന്‍ വേസ് ഉള്‍പ്പെടെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ യോഗം ചേര്‍ന്നിരുന്നെന്നും മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചിരുന്നത്.

    പ്രാഥമിക അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി തുടര്‍നടപടികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ സിബിഐ ഡയറക്ടോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്ന് പൊതുതാത്പര്യ ഹര്‍ജികളായിരുന്നു ബഞ്ചില്‍ എത്തിയത്.
    Published by:Jayesh Krishnan
    First published: