HOME /NEWS /India / ഹർജി തള്ളി; തേജ് ബഹദൂർ മോദിക്കെതിരെ സ്ഥാനാർഥിയാകില്ല

ഹർജി തള്ളി; തേജ് ബഹദൂർ മോദിക്കെതിരെ സ്ഥാനാർഥിയാകില്ല

തേജ് ബഹദൂർ യാദവ്

തേജ് ബഹദൂർ യാദവ്

തന്റെ നാമ നിർദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം വിവേചനപരമാണെന്നും യുക്തി രഹിതമാണെന്നും ആരോപിച്ചായിരുന്നു തേജ് ബഹദൂർ കോടതിയെ സമീപിച്ചത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: വാരാണസി മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക തള്ളിയതിനെതിരെ മുൻ ജവാൻ തേജ് ബഹദൂർ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്നും അതിനാൽ ഹർജി പരിഗണിക്കേണ്ടതായി കരുതുന്നില്ല എന്നും വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.

    also read: സിഖ് കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ ഓഫീസ്; കടന്നാക്രമിച്ച് ബിജെപി

    സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ട കാരണം ബോധ്യപെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹാസഖ്യ സ്ഥാനാർത്ഥിയായ തേജ് ബഹദൂറിന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കേട്ട ശേഷമാണ് ഹർജി തള്ളാനുള്ള സുപ്രീം കോടതി തീരുമാനം. ഇതോടെ ശാലിനി യാദവ് വാരാണസിയിൽ പ്രധാനമന്ത്രിക്ക് എതിരെ മഹാസഖ്യ സ്ഥാനാർഥിയാകും.

    മെയ് ആറിനാണ് തേജ് ബഹദൂർ ഹർജി നല്‍കിയത്. തന്റെ നാമ നിർദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം വിവേചനപരമാണെന്നും യുക്തി രഹിതമാണെന്നും ആരോപിച്ചായിരുന്നു തേജ് ബഹദൂർ കോടതിയെ സമീപിച്ചത്.

    2017ൽ സൈന്യത്തിലെ ആഹാരത്തെ കുറിച്ച് പരാതി പറയുന്ന വീഡിയോ പുറത്തുവിട്ടതിനെ തുടർന്നാണ് തേജ് ബഹദൂറിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് സമാജ്വാദി പാർട്ടി ശാലിനി യാദവിനെ നീക്കിയശേഷം തേജ് ബഹദൂർ യാദവിനെ സ്ഥാ നാർഥിയായി പ്രഖ്യാപിച്ചത്.

    First published:

    Tags: 2019 Loksabha Election, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Loksabha, Loksabha battle, Loksabha election 2019, Loksabha poll, Loksabha poll 2019, Narendra modi, Supreme court, Varanasi S24p77, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, നരേന്ദ്ര മോദി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സുപ്രീം കോടതി