• HOME
 • »
 • NEWS
 • »
 • india
 • »
 • 'അതേ പ്രശ്‌നം ഉയർന്നുവന്നേക്കാം': കർഷക പ്രതിഷേധത്തെ തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി താരതമ്യം ചെയ്ത് സുപ്രീംകോടതി

'അതേ പ്രശ്‌നം ഉയർന്നുവന്നേക്കാം': കർഷക പ്രതിഷേധത്തെ തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി താരതമ്യം ചെയ്ത് സുപ്രീംകോടതി

കർഷക പ്രക്ഷോഭങ്ങളിൽ കോവിഡ് മാർഗനിർദേശം പാലിക്കുന്നുണ്ടോ എന്ന് കോടതി; കേന്ദ്ര സർക്കാർ റിപ്പോർട്ട് നൽകും.

News18 Malayalam

News18 Malayalam

 • Share this:
  കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധങ്ങളെയും കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തെയും താരതമ്യം ചെയ്ത് സുപ്രീംകോടതി. ഡൽഹിയിലെ സമ്മേളനത്തിന് ശേഷം കോവിഡ് കേസുകൾ വർധിച്ചതുപോലെ കർഷക പ്രക്ഷോഭ വേദികളിലും സംഭവിച്ചേക്കാമെന്ന ആശങ്കയാണ് സുപ്രീംകോടതി ഉയർത്തിയത്.

  ''കർഷകരുടെ പ്രതിഷേധത്തിൽ നിന്നും ഇതേ പ്രശ്‌നമുണ്ടാകാം. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയില്ല ... എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ഞങ്ങളോട് പറയണം, '' ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. “തീർച്ചയായും അല്ല” എന്ന് മറുപടി പറഞ്ഞ സോളിസിറ്റർ ജനറൽ മേത്ത, നിലവിലെ സ്ഥിതി പരിശോധിച്ചിട്ട് അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.

  Also Read- രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നു; ഇന്നോ നാളെയാ വിതരണം തുടങ്ങും

  തബ്ല്ലീഗി സമ്മേളനത്തിന് പിന്നാലെ രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ രൂക്ഷമാക്കിയതിന് ഇസ്ലാമിക സംഘടനക്കെതിരെ കേസെടുക്കുകയും പിന്നാലെ ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 950 വിദേശ പൗരന്മാരെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. നിരവധി പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് കോടതി ഇതു തള്ളിയിരുന്നു.

  കർഷകരുടെ പ്രതിഷേധം സമാനമായ കോവിഡ് കേസുകളുടെ വർധനവിന് കാരണമാകുമെന്ന ആശങ്ക പരമോന്നത കോടതി പ്രകടിപ്പിച്ചു. "കോവിഡ് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മൾ ശ്രമിക്കുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക".- കോടതി പറഞ്ഞു.

  ആനന്ദ് വിഹാർ ബസ് ടെർമിനലിലെ ജനക്കൂട്ടം, ദേശീയ തലസ്ഥാനത്തെ നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

  Also Read- കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി

  “എല്ലാം അവസാനിച്ചു എന്നു കരുതേണ്ടതില്ല,” പകർച്ചവ്യാധിയെ പരാമർശിച്ച് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. എന്താണ് സംഭവിച്ചതെന്നും എന്താണ് ചെയ്യേണ്ടതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മേത്ത പറഞ്ഞു.

  ആളുകളുടെ കൂട്ടം ഒഴിവാക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും നിസാമുദ്ദീൻ മർക്കസ് മേധാവി മൗലാന സാദ് ഇപ്പോഴും അറസ്റ്റ് ഒഴിവാക്കുകയാണെന്നും അഭിഭാഷകയായ സുപ്രിയ പണ്ഡിത സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

  മൗലാന സാദ് എവിടെയാണെന്ന് കേന്ദ്രം ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഓം പ്രകാശ് പരിഹാർ പറഞ്ഞു. “എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു വ്യക്തിയോട് മാത്രം താൽപ്പര്യമുള്ളത്? നമ്മൾ കോവിഡ് പ്രശ്നത്തിലാണ്. എന്തുകൊണ്ടാണ് വിവാദങ്ങളിൽ താൽപര്യം കാണിക്കുന്നത്? കോവിഡ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അവിടെ ഉണ്ടായിരിക്കണമെന്നാണ് താൽപര്യപ്പെടുന്നത്'' - ബെഞ്ച് പറഞ്ഞു,

  വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞതിന് പിന്നാലെ സുപ്രീംകോടതി ഔദ്യോഗികമായി നോട്ടീസ് നൽകി. രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കെ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ ജനങ്ങൾ തടിച്ചുകൂടിയതും തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കഴിഞ്ഞ വർഷം ജൂൺ 5ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
  Published by:Rajesh V
  First published: