• HOME
  • »
  • NEWS
  • »
  • india
  • »
  • SUPREME COURT FINES POLITICAL PARTIES FOR NOT PUBLISHING CRIMINAL BACKGROUND OF CANDIDATES CONTESTING 1 ELECTIONS JK TV

ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പിഴ വിധിച്ച് സുപ്രീംകോടതി; നടപടി സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താത്തതിന്

ബി ജെ പി , കോൺഗ്രസ്, സി പി എം, സിപിഐ അടക്കം 8 രാഷ്ട്രീയ പാർട്ടികൾക്കാണ് പിഴ ശിക്ഷ വിധിച്ചത്.

supreme court

supreme court

  • Share this:
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം  പ്രസിദ്ധീകരിക്കാത്തതിന് രാഷ്‌ടീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീംകോടതി. ബി ജെ പി , കോൺഗ്രസ്, സി പി എം, സിപിഐ അടക്കം 8 രാഷ്ട്രീയ പാർട്ടികൾക്കാണ് പിഴ ശിക്ഷ വിധിച്ചത്.

സിപിഎം, എൻ.സി.പി പാർട്ടികൾ 5 ലക്ഷം രൂപ വീതം പിഴയടക്കണം.ബിജെപി, കോൺഗ്രസ്, സി.പി.ഐ, ജെ.ഡി.യു, രാഷ്ട്രീയ ജനതാദൾ, ലോക് ജനശക്തി പാർട്ടി എന്നിവർ ഒരു ലക്ഷം കെട്ടിവയ്ക്കണം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിലാണ് തുക കെട്ടിവയ്‌ക്കേണ്ടത്.

ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണമെന്ന വിധിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ കടുത്ത നിലപാടെടുക്കുന്നില്ലെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എട്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച പഴയ വിധി  സുപ്രീം കോടതി പരിഷ്ക്കരിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്  48 മണിക്കൂറിനകം  ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാമനിർദേശ പത്രിക നൽകി 14 ദിവസത്തിനകം വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.

Also Read-പെഗസസ് കേസ്; കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്; ഹര്‍ജിക്കാര്‍ക്കും കക്ഷികള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം

അതിനിടെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി . ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം .പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്ജിമാരുടെ പേരുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് കോടതി നിർദേശം നൽകി.

ഇതിന് പുറമേ സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവയിലെ ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി..കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 321 പ്രകാരം അധികാര ദുർവിനിയോഗം നടക്കുനതായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ വിനീത് ശരൺ, സുര്യകാന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
Published by:Jayesh Krishnan
First published:
)}