• HOME
  • »
  • NEWS
  • »
  • india
  • »
  • ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ജാമ്യം

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ജാമ്യം

പ്രാദേശിക കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും അടക്കം മൂന്ന് തവണ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Munawar Faruqui/Instagram

Munawar Faruqui/Instagram

  • Last Updated :
  • Share this:
    ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്റ്ഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

    അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് ഫാറൂഖിക്ക് ജാമ്യം ലഭിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളേയും അവഹേളിച്ചെന്നാരോപിച്ചാണ് ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിന് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിലായിലാണ് മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

    നേരത്തേ പ്രാദേശിക കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും അടക്കം മൂന്ന് തവണ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരി ഒന്നിന് ഇൻഡോറിലെ 56 ദുകാൻ മേഖലയിലെ കഫേയിൽ  നടന്ന പരിപാടിയിൽ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നായിരുന്നു പരാതി.

    You may also like:ഭീഷണികളിൽ കുലുക്കമില്ല; കർഷകസമരത്തിന് 'ലൈക്ക്' അടിച്ച് ട്വിറ്റർ സിഇഒ

    സാഹോദര്യവും ഐക്യവും വളർത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞായിരുന്നു ഫാറൂഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വ്യക്തമായ തെളിവുകളില്ലാതെ ഒരു മാസത്തോളമായി ജയിലിൽ കഴിയുകയാണെന്ന് ജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഫാറൂഖി പറയുന്നു
    You may also like:'തൊഴിലാളി വര്‍ഗത്തില്‍ പിറന്ന പലരും മുതലാളിവര്‍ഗത്തിന്റെ പുത്രവേഷത്തില്‍ തിമര്‍ക്കുന്നു'; കെ. സുധാകരനെ പിന്തുണച്ച് ഡോ. ആസാദ്

    എന്നാൽ, ഫാറൂഖി മതവികാരം വ്രണപ്പെടുത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫാറൂഖിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് നൽകിയ പ്രൊഡക്ഷൻ വാറണ്ടും സുപ്രീംകോടതി സ്റ്റേ ചെയ്തു.

    You may also like:കൊറോണ വന്നു പോയത് അറിയാതെ ജനസംഖ്യയിൽ 21.5% പേർ; സർവേ റിപ്പോർട്ട് പുറത്ത്

    ഫാറൂഖിക്ക് പുറമേ, എഡ് വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് സെക്ഷൻ 295 എ, 298, 269, 188, 34 എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
    ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻമാരായ വീർ ദാസ്, വരുൺ ഗ്രോവർ, കനീസ് സുർഖ, അഗ്രിമ ജോഷ്വ, രാഹുൽ സുബ്രഹ്മണ്യൻ, രോഹൻ ജോഷി, എന്നിവർ രംഗത്തെത്തിയിരുന്നു.

    ഹിന്ദു ദൈവങ്ങൾക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചു. എന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം ഗൗർ പ്രതികരിച്ചത്.
    Published by:Naseeba TC
    First published: