തിരുവനന്തപുരം: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ച് ദിവസത്തെ ജാമ്യമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
90 വയസുള്ള രോഗിയായ അമ്മ കദിജ കുട്ടിയെ കാണാനാണ് കോടതി ഇടക്കാല ജാമ്യം നൽകിയത്. മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ അനുവാദമില്ല. മാധ്യമങ്ങളെ കാണരുതെന്നും നിർദേശമുണ്ട്.
കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ പ്രായാധിക്യം കാരണം വീഡിയോ കോൺഫറൻസ് സാധ്യമല്ലാത്തതിനാലും അമ്മയുടെ ആരോഗ്യ നില മോശമായതിനാലും നേരിട്ട് കാണാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഹഥ്റസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ടു ചെയ്യാൻ പോയപ്പോഴായിരുന്നു ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർക്കാപ്പം പിടിയിലായ കാപ്പൻ കലാപം ഉണ്ടാക്കുനതിനായാണ് പുറപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ലഘുലേഖകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
You may also like:കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി വിദ്യാർത്ഥിനി മുങ്ങിഒക്ടോബർ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശദ്രോഹ കുറ്റവും യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളും ചുമത്തി ജയിലിലടക്കുകയായിരുന്നു. മതവിദ്വേഷം വളർത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാർത്തിയത്.
You may also like:അന്തരിച്ച സുവിശേഷകൻ രവി സക്കറിയാസിന്റെ ലൈംഗിക ചൂഷണം; തെളിവായി 200 ലധികം സ്ത്രീകളുടെ ഫോട്ടോകളും ചാറ്റുകളുംസിദ്ദീഖ് കാപ്പനടക്കം അഞ്ചുപേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.. ലഖ്നൗ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
You may also like:പൊതുചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണു; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിൽഅതികൂര് റഹ്മാന്, മസൂദ് അഹമ്മദ്, മദ് ആലം, സിദ്ദീഖ് കാപ്പന് എന്നിവരെ ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ പോകുമ്പോള്‍ അറസ്റ്റ് ചെയ്തുവെന്നും ഹഥ്റസിൽ കലാപം സൃഷ്ടിക്കാന്‍ റൗഫ് ധനസമാഹരണം നടത്തിയെന്നുമാണമ് കുറ്റപത്രത്തില്‍ പറയുന്നത്.
രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കൽ (യുഎപിഎ 17–ാം വകുപ്പ്) എന്നിവയ്ക്കു പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പൊലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്റ്റിലായ മുസഫർനഗർ സ്വദേശി അതീഖ്–ഉർ–റഹ്മാൻ, ബഹ്റായിച്ച് സ്വദേശി മസൂദ് അഹമ്മദ്, രാംപൂർ സ്വദേശി അലം എന്നിവർക്കെതിരെയും ചുമത്തി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷികളോടും അനുഭാവം ഉള്ള ആൾ അല്ല സിദ്ദീഖ് കാപ്പനെന്ന് ഭാര്യ റൈഹാനത്ത് മുമ്പ് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.