ചെന്നൈ: തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളെക്കറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ക്രിമിനല്‍ കേസ് നേരിടുന്ന ന്യൂസ് പോര്‍ട്ടല്‍ ഉടമയ്ക്കും എഡിറ്റര്‍ക്കും സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഇവര്‍ക്കെതിരെ തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കുന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ന്യൂസ് പോര്‍ട്ടല്‍ ഉടമയോടും എഡിറ്ററോടും ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടത്.
ന്യൂസ് പോര്‍ട്ടലിലെ നൂപൂര്‍ ജെ ശര്‍മ്മ, രാഹുല്‍ റൗഷന്‍ എന്നിവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജഠ്മലാനിയുടെ സബ്മിഷന് കോടതി പരിശോധിച്ചു. ആരോപണ വിധേയമായ വാര്‍ത്തകള്‍ നേരത്തെ തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നും ഇരുവരും ഇപ്പോഴും അറസ്റ്റ് ഭീഷണി നേരിടുകയാണെന്നും ഇദ്ദേഹം അറിയിച്ചു.
Also read-സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; 10 ദിവസത്തിനകം മറുപടി നൽകണം
ഇതേത്തുടര്‍ന്നാണ് കോടതി ഇരുവര്‍ക്കും താല്‍ക്കാലിക സംരക്ഷണത്തിന് അനുമതി നല്‍കിയത്.
”നാലാഴ്ചത്തേക്ക് അവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്നു,” എന്നായിരുന്നു കോടതി ബെഞ്ചിന്റെ ഉത്തരവ്. അതേസമയം എഫ്ഐആര്‍ റദ്ദാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്ക്കാൾക്കുള്ള അപേക്ഷ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
” ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമുള്ള എഫ്ഐആര്‍ എങ്ങനെ ഞങ്ങള്‍ക്ക് റദ്ദാക്കാന്‍ കഴിയും? നിങ്ങള്‍ ദയവ് ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുക,” എന്നാണ് ബെഞ്ച് പറഞ്ഞത്.
സംസ്ഥാനത്തെ ബീഹാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ന്യൂസ് പോര്‍ട്ടലിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.