ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തർക്ക ഭൂമി കേസിൽ നടന്നത്. 40 ദിവസത്തെ മാരത്തൺ വാദത്തിനു ശേഷമാണ് കേസിൽ പരമോന്നത കോടതി വിധി പറയുന്നത്.
രാം ലല്ല, നിർമോഹി അഖാഡ , സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് 2.77 ഏക്കർ തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിവിധി. 2010 ലെ ഈ വിധി ചോദ്യം ചെയ്ത് 14 ഹർജികൾ സുപ്രീം കോടതിയിലെത്തി. ഈ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭക്ഷണഘടനാ ബെഞ്ച് മാരത്തൺ വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട രണ്ടാമത്തെ വാദമായിരുന്നു ഇത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.
Also Read അയോധ്യ കേസിൽ സുപ്രീംകോടതി വിധി ശനിയാഴ്ച
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ആരംഭിച്ച തര്‍ക്കത്തിലാണ് സുപ്രീം കോടതി അന്തിമ തീര്‍പ്പ് കൽപിക്കാൻ പോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya case, Ayodhya case postponed, Ayodhya Dispute, Ayodhya dispute history, Ayodhya issue, Ayodhya Land Dispute, Ayodhya mandir, Ayodhya temple, Ayodhya verdict