നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുത്; സുപ്രീംകോടതി

  ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുത്; സുപ്രീംകോടതി

  ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

  Supreme Court

  Supreme Court

  • Share this:
  ന്യൂഡല്‍ഹി:  ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി. ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

  2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം .പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്ജിമാരുടെ പേരുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് കോടതി നിർദേശം നൽകി.

  ഇതിന് പുറമേ സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവയിലെ ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 321 പ്രകാരം അധികാര ദുർവിനിയോഗം നടക്കുനതായി

  ചീഫ് ജസ്റ്റിസ് എൻ.വി.രമണ,ജസ്റ്റിസുമാരായ വിനീത് ശരൺ, സുര്യകാന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. അതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിധി പരിഷ്ക്കരിച്ച് സുപ്രീം കോടതി .സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്  48 മണിക്കൂറിനകം  ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.

  Also Read-പെഗസസ് കേസ്; കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്; ഹര്‍ജിക്കാര്‍ക്കും കക്ഷികള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം

  ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. സ്ഥാനാർഥികളെ നിശ്ചയിച്ച് 48 മണിക്കൂറിനകം അല്ലെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ ആദ്യ തിയതി പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിൽ ക്രിമിനൽ പശ്ചാത്തല വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നായിരുന്നു നേരത്തെ ഉത്തരവ് പ്രഖ്യാപിച്ചിരുന്നത്.  ഈ ഉത്തരവാണ് 48 മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തി ഭേദഗതി ചെയ്തത്.
  Published by:Jayesh Krishnan
  First published:
  )}