നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പെഗസസ് കേസ്; കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്; ഹര്‍ജിക്കാര്‍ക്കും കക്ഷികള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം

    പെഗസസ് കേസ്; കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്; ഹര്‍ജിക്കാര്‍ക്കും കക്ഷികള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം

    കോടതിയുടെ പരിഗണനയിലുള്ള ഹർജികളുടെ കാര്യത്തിൽ സമാന്തര ചർച്ച നടത്തുന്നത് ശരിയല്ല. ഇതൊഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

    Supreme Court

    Supreme Court

    • Share this:
    ന്യൂഡല്‍ഹി:  ഹർജിക്കാർക്കും കക്ഷികൾക്കും സുപ്രീംകോടതിയുടെ വിമർശനം. കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഹർജിക്കാരും കക്ഷികളും ചർച്ചയിൽ ഏർപ്പെട്ടതിന്നെയാണ് കോടതി വിമർശിച്ചത്. ഹർജിയിൽ പറയാനുള്ള കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് വിമർശിച്ചു.

    കോടതിയുടെ പരിഗണനയിലുള്ള ഹർജികളുടെ കാര്യത്തിൽ സമാന്തര ചർച്ച നടത്തുന്നത് ശരിയല്ല. ഇതൊഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കണമെന്നും

    അച്ചടക്കം ഉണ്ടാകണമെന്നും സുപ്രീംകോടതി ഹർജിക്കാർക്ക് താക്കീത് നൽകി. സമാന്തര ചർച്ചകൾ അനുവദിക്കാൻ കഴിയില്ല. ചർച്ചകൾ പരിധി വിടരുത്. കോടതിയുടെ ചോദ്യങ്ങൾക്ക് കോടതി മുറിയിലാണ് മറുപടി പറയേണ്ടത്. പുറത്തല്ല ചർച്ച ചെയ്യേണ്ടത്.

    Also Read-ട്രെയിൻ വൈകിയതിനാൽ ഫ്ലൈറ്റ് നഷ്ട്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേയോട് സുപ്രീംകോടതി

    സാമൂഹ്യ മാധ്യമങ്ങളിലും ട്വിറ്ററിലും ചർച്ച നടത്തുന്നതിനെയും ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദ്യം ചെയ്തു.  കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകാൻ വെള്ളിയാഴ്ച വരെ സമയം തേടി. ഹർജികളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും വെള്ളിയാഴ്ചവരെ സമയം നൽകണമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം.

    ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് കോടതി മാറ്റിവെച്ചു. അതേസമയം കേന്ദ്രസർക്കാരിന് നോട്ടിസയക്കാൻ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചു. പെഗസസ് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവകരമാണെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published:
    )}