'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത നടപടി ചോദ്യം ചെയ്ത് ഹര്‍ജി; സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് സുപ്രീംകോടതി
'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത നടപടി ചോദ്യം ചെയ്ത് ഹര്‍ജി; സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് സുപ്രീംകോടതി
ഗ്രാമത്തെ കോവിഡില്‍ നിന്ന് രക്ഷിക്കനായാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മ്മിച്ചത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നിര്‍മ്മിച്ച 'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ടു സുപ്രീംകോടതി. നാലാഴ്ചയ്ക്കകം പിഴ സംഖ്യ കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയില്‍ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗളും എംഎം സുന്ദരേഷ് അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.
ഗ്രാമത്തെ കോവിഡില്‍ നിന്ന് രക്ഷിക്കനായാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മ്മിച്ചത്. കോവിഡിനെ ഭയന്ന് നിരവധി പേരാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തിയിരുന്നു.
‘Corona Mata’ temple comes up under a neem tree at a village in Pratapgarh district
"Villagers collectively decided & set up the temple with belief that praying to the deity would definitely offer respite to people from Coronavirus," a villager said yesterday. pic.twitter.com/jA3SGU0RQE
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് ഈ ക്ഷേത്രം പൊളിച്ചുനീക്കുകയായിരുന്നു. ഭൂവുടമയുടെ പരാതിയെതുടര്‍ന്നായിരുന്നു പൊലീസ് നടപടി. ക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ ഭൂമി കൈയേറ്റമായിരുന്നു ലോകേഷിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.
ദിവസം തോറും നൂറുകണക്കിന ആളുകള്‍ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിശ്വാസികള്‍ എത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ 'കൊറോണ മാത'പ്രതിഷ്ഠയും മാസ്ക് ധരിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.