കർണാടകം അതിർത്തി അടച്ച സംഭവം: പ്രശ്നം പരിഹരിച്ചെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ
കേന്ദ്ര സര്‍ക്കാരിന്റെ വാദം മാത്രം കണക്കെലെടുത്താണ് കോടതിയുടെ തീരുമാനം.

News18
- News18 Malayalam
- Last Updated: April 7, 2020, 2:21 PM IST
ന്യൂഡല്‍ഹി: കർണാടകം കേരളത്തിലേക്കുള്ള റോഡ് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
കേരളത്തിൽ നിന്നുള്ള രോഗികളെ കടത്തിവിടാൻ മാർഗരേഖ തയാറാക്കിയെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. പ്രശ്നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തുഷാർ മേത്ത അറിയിച്ചു. ഇതേത്തുടർന്ന് ഇതു സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വാദം മാത്രം കണക്കെലെടുത്താണ് കോടതിയുടെ തീരുമാനം. You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകം നൽകിയ ഹർജിക്കെതിരായ കേരളത്തിന്റെ സത്യവാങ്മൂലമോ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ എന്നിവരുടെയോ വാദങ്ങളോ സുപ്രീംകോടതി കേട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മാത്രം കേട്ട് സുപ്രീംകോടതി എടുത്ത തീരുമാനത്തിൽ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് കേരളത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത സുപ്രീം കോടതിയില്‍ ഹാജരായത്.
കേരളത്തിൽ നിന്നുള്ള രോഗികളെ കടത്തിവിടാൻ മാർഗരേഖ തയാറാക്കിയെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. പ്രശ്നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തുഷാർ മേത്ത അറിയിച്ചു. ഇതേത്തുടർന്ന് ഇതു സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വാദം മാത്രം കണക്കെലെടുത്താണ് കോടതിയുടെ തീരുമാനം.