ന്യൂഡല്‍ഹി: ഗ്യാന്‍വാപി(Gyanvapi) കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി(Supreme Court). ജില്ലാ കോടതി കേസ് പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ മെയ് 17-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരും. ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേ നടത്തുന്നതിനെതിരേയുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
വാരാണാസി സിവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതോടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
മസ്ജിദിന്റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവില്‍ കോടതി ഉത്തരവിറക്കിയത്. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍മാസം വരാണാസി കോടതി ഉത്തരവിട്ടത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.