• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

സ്വവർഗ രതിയിൽ നിലപാട് എടുക്കാതെ കേന്ദ്രം; തീരുമാനം കോടതിക്ക് വിട്ടു

news18india
Updated: July 11, 2018, 12:44 PM IST
സ്വവർഗ രതിയിൽ നിലപാട് എടുക്കാതെ കേന്ദ്രം; തീരുമാനം കോടതിക്ക് വിട്ടു
news18india
Updated: July 11, 2018, 12:44 PM IST
ന്യൂഡൽഹി: പ്രായപൂർത്തിയായ സ്വവർഗപങ്കാളികൾ പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച ക്രിമിനൽ കുറ്റമല്ലാതാക്കുമെന്നു സുപ്രീംകോടതി. സ്വവർഗരതി കേസിൽ വാദം കേൾക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന നിരീക്ഷണം. ഐപിസി 377ആം വകുപ്പ് റദ്ദാക്കണമോയെന്നു കോടതിക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചു.

സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന ഹർജികളെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. ഐ പി സി 377 ആം വകുപ്പ് ക്രിമിനൽ കുറ്റമല്ലാതാക്കണമോയെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത അറിയിച്ചു. എന്നാൽ, സ്വവർഗപങ്കാളികൾ തമ്മിലുള്ള വിവാഹം, വേർപിരിയൽ, ദത്തെടുക്കൽ എന്നിവ പരിശോധിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിലപാട് അറിയിക്കാൻ സാവകാശം വേണം.

മൃഗങ്ങളുമായി മനുഷ്യൻ നടത്തുന്ന ലൈംഗികവേഴ്ച കുറ്റകരമാണെന്ന് വ്യക്തത വരുത്തണം. ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തികൾക്ക് അധികാരമുണ്ടെന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പരാമർശത്തോട് ചില വിയോജിപ്പുകൾ ഉണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഇതിന്‍റെ പേരിൽ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാൻ അനുവാദമില്ല. വ്യഭിചാരവും പാടില്ല. ലൈംഗിക വൈകൃതങ്ങൾ അല്ല കോടതിയുടെ പരിഗണനാ വിഷയമെന്നും സ്വവർഗ പങ്കാളികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഇടപെടലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നൽകി.

അതേസമയം, കേന്ദ്രനിലപാട് പരിഗണിച്ചാണ് സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കി വിധി പ്രസ്താവിക്കുമെന്ന് കോടതി സൂചിപ്പിച്ചത്. കേസിൽ ഹർജിക്കാരുടെ വാദം തുടരുകയാണ്.
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍