• HOME
  • »
  • NEWS
  • »
  • india
  • »
  • COVID മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

COVID മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 5 നിര്‍ദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് (Covid19) മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സുപ്രീം കോടതി.
    കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 5 നിര്‍ദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്

    കോടതി പുറപ്പെടുവിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍

    2022 മാര്‍ച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് 2022 മാര്‍ച്ച് 24 മുതല്‍ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കും.

    ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങള്‍ക്ക്, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന്, മരണത്തിയതി മുതല്‍ തൊണ്ണൂറ് ദിവസം സമയം നല്‍കും.

    അപേക്ഷകള്‍ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാക്കുന്നത് തുടരും.

    നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പരാതി പരിഹാര സമിതിയെ സമീപിക്കാനും സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാനും അനുമതി നല്‍കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒരു അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താല്‍ നിശ്ചിത പരിധിയ്ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കി അവരുടെ കേസ് പരിഗണിക്കാവുന്നതാണ്.

    കൂടാതെ, നഷ്ടപരിഹാരത്തിനുള്ള വ്യാജ അപേക്ഷകള്‍ ഒഴിവാക്കുന്നതിനായി, ലഭിച്ച 5% അപേക്ഷകളിൽ   ആകസ്മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തില്‍ തന്നെ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാല്‍, അത് 2005 ലെ DM നിയമം, വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.

    Yogi Adityanath | എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കിടക്കയുളള ആശുപത്രികൾ: UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    ഉത്തർപ്രദേശിൽ (Uttar Pradesh) ആരോഗ്യ ക്യാമ്പയിൻ മുഖ്യമന്ത്രി (Chief Minister) യോഗി ആദിത്യനാഥ് (Yogi Adityanath) ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളുള്ള ആശുപത്രികളുണ്ടെന്ന് (Hospitals) ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജംഗിൾ കൗഡിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് സംസ്ഥാനത്ത് ജൻ ആരോഗ്യ മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് തന്റെ സർക്കാർ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളോട് കൂടി എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി ഉണ്ടായിരിക്കുമെന്നും എല്ലാ ഞായറാഴ്ചകളിലും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജൻ ആരോഗ്യ മേള സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. യാത്രകളിൽ ആളുകൾക്ക് സൗജന്യ കൺസൾട്ടേഷനും മരുന്നുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    2020ലാണ് ക്യാമ്പയിൻ ആരംഭിച്ചതെന്നും എന്നാൽ കൊറോണ വൈറസ് മഹാമാരി കാരണം ഇത് നിർത്തലാക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 1977 മുതൽ 2017 വരെ 50,000ത്തിലധികം കുട്ടികളുടെ ജീവൻ അപഹരിച്ച മാരകമായ മസ്തിഷ്ക ജ്വരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്താൽ നിയന്ത്രണവിധേയമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

    “കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ മസ്തിഷ്ക ജ്വരം നിയന്ത്രണ വിധേയമായി എന്നും. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും" അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ മാസം അവസാനമാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah), പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബി ജെ പി ദേശീയ അധ്യഷൻ ജെ പി നഡ്ഡ, മുതിർന്ന ബിജെപി നേതാക്കൾ, ബോളിവുഡ് താരങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വർഷത്തിനിടെ സംസ്ഥാനത്തു ഭരണകാലാവധി തികച്ച് വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി.

    Also Read- Sand Mining| തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനം: മലയാളിയായ ഉന്നത ഉദ്യോഗസ്ഥ അറസ്റ്റിൽ

    യോഗി മന്ത്രിസഭയിൽ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്ക് വീണ്ടും പദവി കിട്ടിയപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്മണ വിഭാഗം നേതാവ് ബ്രജേഷ് പഥക്കാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി. 5 വനിതകൾ ഉൾപ്പെടെ 53 പേരാണ് യോഗി മന്ത്രിസഭയിലുള്ളത്.

    403 അംഗ നിയമസഭയിൽ 255 സീറ്റുകളിൽ വിജയിച്ചാണ് ഉത്തർപ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി. സംസ്ഥാനത്തെ ജനപ്രിയ നേതാവ് കൂടിയായി യോഗി ഇത്തവണ തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ (Assembly Election) തന്നെ നിരവധി റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഗൊരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും അഞ്ച് തവണ പാർലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദിത്യനാഥിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്.
    Published by:Jayashankar Av
    First published: