നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കളളപ്പണക്കേസ് : ചിദംബരത്തിന്റെ ഭാര്യയ്ക്കും മകനും സുപ്രീംകോടതി നോട്ടീസ്

  കളളപ്പണക്കേസ് : ചിദംബരത്തിന്റെ ഭാര്യയ്ക്കും മകനും സുപ്രീംകോടതി നോട്ടീസ്

  കള്ളപ്പണക്കേസിൽ ചിദംബരത്തിന്റെ ഭാര്യ നളിനിക്കും മകൻ കാര്‍ത്തിക്കുമെതിരെ ചുമത്തിയിരുന്ന ക്രിമിനൽ നടപടി റദ്ദാക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.

  News18

  News18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഭാര്യയ്ക്കും മകനും സുപ്രീംകോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി.

   also read: ശബരിമല പ്രചാരണായുധമാക്കുന്നു; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി

   കള്ളപ്പണക്കേസിൽ ചിദംബരത്തിന്റെ ഭാര്യ നളിനിക്കും മകൻ കാര്‍ത്തിക്കുമെതിരെ ചുമത്തിയിരുന്ന ക്രിമിനൽ നടപടി റദ്ദാക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.

   ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇരുവർക്കും നോട്ടീസ് നൽകിയത്. അതേസമയം ഇരുവർക്കുമെതിരായ ക്രിമിനൽ നടപടി റദ്ദാക്കണമെന്ന 2018ലെ മദ്രാസ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി തടഞ്ഞിട്ടില്ല. ആസ്തിയെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
   First published: