ന്യൂഡൽഹി: ഷഹീൻ ബാഗിൽ തുടര്‍ന്നു വരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിനും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. പ്രതിഷേധക്കാർക്ക് ഒരു നഗരത്തെ മുഴുവൻ തടസപ്പെടുത്താനാകില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഇടപെടൽ.
'പൊതു സ്ഥലങ്ങളിൽ എങ്ങനെ പ്രതിഷേധം തുടരാനാകും? പബ്ലിക് റോഡുകൾ നിങ്ങൾക്ക് തടയാൻ കഴിയില്ല.. ഒരു നഗരത്തെ മുഴുവന്‍ തടസ്സപ്പെടുത്താൻ കഴിയില്ല' കോടതി നിരീക്ഷിച്ചു. 'പ്രതിഷേധം നടത്താൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നാൽ അതിനായി പ്രത്യേകം സ്ഥലം ഉണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ ഫെബ്രുവരി 17ന് വീണ്ടും വാദം കേൾക്കും..
ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കൂട്ടം ഹർജികളാമണ് കോടതി പരിഗണിക്കുന്നത്. പൗരത്വ നിയമഭേഗതിക്കെതിരായ പ്രതിഷേധ വേദിയായി മാറിയിരിക്കുകയാണ് ഡൽഹിയിലെ ഷഹീൻ ബാഗ്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് ദിവസങ്ങളായി ഇവിടെ പ്രതിഷേധം തുടരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti CAA, Anti CAA Protest, Jamia and Shaheen Bagh Protest, Shaheen Bagh Protest