HOME » NEWS » India » SUPREME COURT JUDGE AND KERALA HIGH COURT FORMER CHIEF JUSTICE MOHAN M SANTHANAGOWDER PASSES AWAY

Supreme Court Judge Mohan M Santhanagowder | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ അന്തരിച്ചു

സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിന് മുമ്പ് 2016 സെപ്റ്റംബർ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

News18 Malayalam | news18
Updated: April 25, 2021, 9:35 AM IST
Supreme Court Judge Mohan M Santhanagowder | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ   അന്തരിച്ചു
Mohan M Santhanagowder
  • News18
  • Last Updated: April 25, 2021, 9:35 AM IST
  • Share this:
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ അന്തരിച്ചു. അറുപത്തി രണ്ടു വയസ് ആയിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഐ സി യുവിൽ ആയിരുന്നു.

ശനിയാഴ്ച രാത്രി വരെ അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട നിലയിൽ തുടരുകയായിരുന്നു. എന്നാൽ, അർദ്ധരാത്രി പന്ത്രണ്ടരയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

COVID 19 | കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 27 മരണം

കാൻസർ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറൽ ന്യൂമോണിയ ബാധിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ജസ്റ്റിസ് ശന്തനഗൗഡറിനെ 2017 ഫെബ്രുവരി 17 ന് ആയിരുന്നു സുപ്രീം കോടതി ജഡ്ജി ആയി ഉയർത്തിയത്.

FACT CHECK | ആർത്തവകാലത്ത് സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാമോ?

1958 മെയ് അഞ്ചിന് കർണാടകയിൽ ആണ് അദ്ദേഹത്തിന്റെ ജനനം. 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി എൻറോൾ ചെയ്തു. 2003 മെയ് 12 ന് കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറിൽ കോടതിയിൽ സ്ഥിരം ജഡ്ജിയായി.

COVID 19 | ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും

പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, 2016 ഓഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിന് മുമ്പ് 2016 സെപ്റ്റംബർ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
Published by: Joys Joy
First published: April 25, 2021, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories