നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നിർഭയ കേസിൽ വാദം തുടരുന്നതിനിടെ ജസ്റ്റിസ് ആർ ബാനുമതി കുഴഞ്ഞുവീണു

  നിർഭയ കേസിൽ വാദം തുടരുന്നതിനിടെ ജസ്റ്റിസ് ആർ ബാനുമതി കുഴഞ്ഞുവീണു

  കേസ് കോടതി 20ാം തിയതിയിലേക്ക് മാറ്റി.

  ജസ്റ്റിസ് ആർ ബാനുമതി

  ജസ്റ്റിസ് ആർ ബാനുമതി

  • Share this:
  ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽവാദം തുടരുന്നതിനിടെ ജസ്റ്റിസ് ആർ. ബാനുമതി കുഴഞ്ഞു വീണു. തുടർന്ന് ബാനുമതിയെ ചേംബർ മുറിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനക്ക് ശേഷം വസതിയിലേക്ക് മടങ്ങി. കടുത്ത പനിയെ അവഗണിച്ച് ഇന്ന് സിറ്റിംഗിന് എത്തുകയായിരുന്നു. പ്രാധനപ്പെട്ട കേസ് ആയതിനാലാണ് അവധി എടുക്കാതിരുന്നത്.

  കേസ് കോടതി 20ാം തിയതിയിലേക്ക് മാറ്റി. ദയാഹർജി തള്ളിയ രാഷ്‌ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിർഭയ കേസിലെ പ്രതി വിനയ് ശർമ്മ നൽകിയ ഹർജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹർജി തള്ളിയത്. ഇതിന് പിന്നാലെയായിരുന്നു കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്.

  Also Read- 'വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീം കോടതി അടച്ചു പൂട്ടാം'; ജസ്റ്റിസ് അരുൺ മിശ്ര

  കേസിലെ പ്രതിയായ പവൻ കുമാർ ഗുപ്തക്ക്  വേണ്ടി  മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശാണ് ഹാജരായത്. അഭിഭാഷകർ പിന്മാറിയ സാഹചര്യത്തിൽ  അഞ്ജന പ്രകാശിനെ അഭിഭാഷകായി കോടതി ഇന്നലെ നിയമിച്ചിരുന്നു. ഹർജികൾ  സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ   മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ  പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പട്യാല കോടതിയുടെ തീരുമാനവും വൈകിയേക്കും.
  Published by:Rajesh V
  First published:
  )}