നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

ജസ്റ്റിസുമാരായ എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

News18 Malayalam | news18-malayalam
Updated: January 14, 2020, 4:19 PM IST
നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി
ജസ്റ്റിസുമാരായ എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്.
  • Share this:
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്, വിനയ് സിംഗ് എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്.

ജസ്റ്റിസുമാരായ എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ജനുവരി 22ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നു. അവസാന ശ്രമം എന്ന നിലയിലാണ് പ്രതികൾ തിരുത്തൽ ഹർജിയുമായി കോടതിയെ സമീപിച്ചത്.

also read:'കടക്ക് പുറത്ത്.... നിങ്ങൾ ആർഎസ്എസിൽ നിന്നോ ബിജെപിയില്‍ നിന്നോ ആയിരിക്കും'; ഡോക്ടറോട് ചൂടായി അഖിലേഷ് യാദവ്

ഹർജി കോടതി തള്ളിയതോടെ 22ന് ഇവരുടെ വധശിക്ഷയ്ക്ക് വഴി തെളിഞ്ഞു. പവൻ, അക്ഷയ് എന്നിവരാണ് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ. 22ന് രാവിലെ ഏഴുമണിക്കാണ് ഇവരെ തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

പ്രായ പൂർത്തിയാകാത്ത പ്രതി ഉൾപ്പെടെ കേസിൽ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി രാംസിങ് തിഹാർ ജയിലിൽ തടവിൽ കഴിയവെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
First published: January 14, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading