നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സിബിഐ അന്വേഷണത്തിന് സംസ്ഥാന അനുമതി നിര്‍ബന്ധം; കേന്ദ്രത്തിന് അധികാര പരിധി നീട്ടാനാവില്ല': സുപ്രീംകോടതി

  'സിബിഐ അന്വേഷണത്തിന് സംസ്ഥാന അനുമതി നിര്‍ബന്ധം; കേന്ദ്രത്തിന് അധികാര പരിധി നീട്ടാനാവില്ല': സുപ്രീംകോടതി

  സിബിഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് അഞ്ച് കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് സമ്മതിച്ചില്ലെങ്കില്‍ അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.

  Supreme Court

  Supreme Court

  • Share this:
   ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സിബിഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്ന് സുപ്രീം കോടതി. 'നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സിബിഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു' -സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

   Also Read- Viral Video| പരിക്കേറ്റ സ്ത്രീയെ ചുമലിൽ ചുമന്ന് കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ

   ഉത്തര്‍പ്രദേശില്‍ അഴിമതി കേസില്‍ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ യുപി സർക്കാർ സിബിഐക്ക് പൊതു അനുമതി നൽകിയിരുന്നു. എന്നാൽ പൊതുജന സേവകർക്കെതിരെയുള്ള കേസുകളിൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയായിരുന്നു ഇത്. കൽക്കരി വിൽപനയുമായി ബന്ധപ്പെട്ട അഴിമതി കേസിലുൾപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് റജിസ്റ്റർ ചെയ്തപ്പോൾ എഫ്ഐആറിൽ പരാമർശിക്കപ്പെടാതിരുന്ന ഈ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് പിന്നീട് അനുമതി നൽകിയതിൽ പിഴവില്ലെന്ന് കോടതി വ്യക്തമാക്കി.

   Also Read- 'ഇസ്ലാമിലേക്ക് മതംമാറാൻ ആലോചിച്ചതിന് തീവ്രവാദിയാക്കേണ്ട'; UAPA ചുമത്തുമോ എന്ന് ആശങ്കയുണ്ട്': ചിത്രലേഖ

   കേരളമടക്കം ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഈ ഉത്തരവ് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സിബിഐക്ക് നല്‍കിയിട്ടുള്ള പൊതുഅനുമതി നേരത്തെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസമാണ് കേരളം ഈ അനുമതി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച വിജ്ഞാപനവുമിറങ്ങി.

   Also Read- ഇരുപതാം വയസിൽ നാലാം വിവാഹത്തിന്; വധുവിനെ തേടുന്നത് 3 ഭാര്യമാർ ചേർന്ന്

   സിബിഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് അഞ്ച് കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് സമ്മതിച്ചില്ലെങ്കില്‍ അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.
   Published by:Rajesh V
   First published:
   )}